Thursday, March 19, 2026 Last Updated 57 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Friday 16 Jan 2026 12.27 PM

മാനസീകാസ്വാസ്ഥ്യമുള്ള മകനെ പിതാവും സഹോദരനും ചേര്‍ന്ന് കൊന്നു ; മുളകുപൊടി കണ്ണിലിട്ടു, തലയ്ക്കടിച്ചു കൊലപ്പെടുത്തി

uploads/news/2026/01/821106/arrested1.jpg

കൊല്ലം: മാനസീക ദൗര്‍ബല്യമുള്ള യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് പോലീസിന് സംശയം. ശാസ്താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കില്‍ മാലീത്തറ ഉന്നതിയില്‍ രാമകൃഷ്ണന്റെ മകന്‍ സന്തോഷ് (35) കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പോലീസ് ഇരുവരേയും കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

തലയ്ക്ക് അടിയേറ്റായിരുന്നു മരണം. ആക്രമണം സഹിക്കാന്‍ കഴിയാതെ രാത്രിയില്‍ കമ്പിവടിയ്ക്ക് അടിച്ചു കൊലപ്പടുത്തിയെന്നാണ് പോലീസിനോട് പിതാവ് രാമകൃഷ്ണന്‍ പറഞ്ഞത്. സന്തോഷ് കൊല്ലപ്പെടുന്ന സമയത്ത് മൂത്തമകന്‍ സനലും ഇവരുടെ വീട്ടില്‍ ഉണ്ടായിരുന്നു. സഹോദരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പിതാവ് തടയാന്‍ ശ്രമിക്കുമ്പോഴായിരുന്നു കൊലപാതകം. സന്തോഷ് മാനസീകാസ്വാസ്ഥ്യത്തിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. സന്തോഷിശന പിടച്ചുമാറ്റാന്‍ ശ്രമിച്ചിട്ടും ഉപദ്രവം തുടരുകയായിരുന്നു.

ഇതോടെ രാമകൃഷ്ണനും സനലും ചേര്‍ന്ന് സന്തോഷിനെ കട്ടിലില്‍ പിടിച്ചു കിടത്തി കെട്ടിയിട്ടു. എന്നിട്ടും ബഹളം നിര്‍ത്താതെ വന്നപ്പോള്‍ മുളളകുപൊടി കണ്ണില്‍ ഇടുകയും തലയ്ക്ക് അടിക്കുകയും ചെയ്തു. മൂന്നാമത്തെ അടിയില്‍ തലപൊട്ടി ചോര വന്നെങ്കിലും അച്്ഛനും ചേട്ടനും ആരേയൂം വിവരം അറിയിച്ചിരുന്നില്ല. രാവിലെയാണ് മരണവിവരം എല്ലാവരും അറിഞ്ഞത്.രാമകൃഷ്ണനും സനലും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. സന്തോഷും സനലും വിവാഹം കഴിച്ചിട്ടില്ല. കൊലക്കുറ്റം രാമകൃഷ്ണന്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Ads by Google
Friday 16 Jan 2026 12.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google