Sunday, March 15, 2026 Last Updated 0 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Friday 16 Jan 2026 11.52 AM

നിങ്ങളുടെ ഹീറോ ഇപ്പോ എന്തെടുക്കുകയാണ്; റീല്‍ പങ്കുവെച്ച് അജുര്‍വര്‍ഗീസിന്റെ ഭാര്യ അഗസ്റ്റീന

aju-varghese

കഴിഞ്ഞ ദിവസം അജു വര്‍ഗീസ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു ചിത്രം വലിയ ചര്‍ച്ചയായിരുന്നു. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രമായിരുന്നു അജു പങ്കുവെച്ചത്. പൃഥ്വിരാജ് സുകുമാരനേയും ഉണ്ണി മുകുന്ദനേയും ടൊവിനോ തോമസിനെയും ടാഗ് ചെയ്ത് ഇവരാണെന്റെ ഹീറോസ് എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം. കമന്റുമായി താരങ്ങളും എത്തിയതോടെ ചിത്രം കൂടുതല്‍ ചര്‍ച്ചയായി. എന്നാലിപ്പോള്‍ അതിന്റെ തുടര്‍ച്ചയായി ഒരു റീല്‍ പങ്കുവെച്ചിരിക്കുയാണ് അജുവിന്റെ ഭാര്യ അഗസ്റ്റീന.

അജു വര്‍ഗീസിന്റെ ഒരു രസകരമായ റീലാണ് അഗസ്റ്റീന പങ്കുവെച്ചത്. പണിയെടുക്കാതെ ശരീരഭാരം കുറയ്ക്കാനൊരുങ്ങുന്നവരെ പരിഹസിക്കുന്ന ഒരു റീല്‍ വൈറലായിരുന്നു. ഇതിന്റെ അജു വര്‍ഗീസ് വേര്‍ഷനാണ് അഗസ്റ്റീന പങ്കുവെച്ചത്.

വ്യായാമം ഇല്ലാതെ ഫാസ്റ്റ്ഫുഡ് ഉള്‍പ്പെടെ കഴിച്ചുകൊണ്ടുതന്നെ എങ്ങനെ മെലിഞ്ഞ് നീളംവെക്കാം എന്ന് സിരിയോട് അജു ചോദിക്കുന്നതായാണ് റീലിലുളളത്. റീല്‍ പങ്കുവെച്ച ഉടനേ തന്നെ ആരാധകരും താരങ്ങളും കമന്റുമായെത്തി. നിങ്ങളുടെ ഹീറോ ഇപ്പോ എന്തെടുക്കുകയാണ് എന്ന ക്യാപ്ഷനോടെയാണ് റീല്‍. നേരത്തെ അജു പങ്കുവെച്ച ചിത്രങ്ങള്‍ക്ക് ഉണ്ണി മുകുന്ദന്റേയും ഷറഫുദ്ദീന്റെയും കമന്റുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേസമയം നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വം മായയാണ് അജു വര്‍ഗീസിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രത്തിന്റെ രൂപ എന്ന കഥാപാത്രം കയ്യടിനേടിയിരുന്നു. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

Ads by Google
Friday 16 Jan 2026 11.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google