Thursday, March 19, 2026 Last Updated 0 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Friday 16 Jan 2026 11.37 AM

പ്രചരണം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ; ഇത്തവണയും പിണറായി തന്നെ തെരഞ്ഞെടുപ്പില്‍ നയിക്കും

uploads/news/2026/01/821101/pinarayi-vijayan1.jpg

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎം പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇറങ്ങുമെന്നും പ്രചാരണം നയിക്കുക പിണറായി വിജയന്‍ തന്നെയാകുമെന്നും സിപിഐഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഏതുതരത്തിലുള്ള ഭരണ നേതൃത്വം തെരഞ്ഞെടുപ്പിന് ശേഷം വരുന്ന സാഹചര്യം അനുസരിച്ചായിരിക്കും എടുക്കുകയെന്നും പറഞ്ഞു.

പാര്‍ട്ടി ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ബേബി വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വെറും ചീറ്റിപ്പോയ വിസ്മയം ആണെന്നും പറഞ്ഞു. വി.ഡി. സതീശന്‍ ഉയര്‍ത്തിയ അവകാശവാദങ്ങള്‍ ജോസ് കെ. മാണിയുടെ പ്രസ്താവനയോടെ അവസാനിച്ചെന്നും യുഡിഎഫിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ പാളിപ്പോയെന്നും പറഞ്ഞു.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ ഉപദേശപ്രകാരം രാഷ്ട്രീയത്തെ യുഡിഎഫ് പാരഡിയാക്കി മാറ്റുകയാണെന്നും, മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ എ. പത്മകുമാറിനെതിരെ കുറ്റം തെളിയിക്കപ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകും. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉചിതമായ തീരുമാനമുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.

Ads by Google
Friday 16 Jan 2026 11.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google