Thursday, March 19, 2026 Last Updated 23 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Friday 16 Jan 2026 11.04 AM

എംഎല്‍എമാരില്‍ മൂന്ന് പേരും ഇടതുപക്ഷത്ത് ; കേരള കോണ്‍ഗ്രസ്(എം) യുഡിഎഫിന്റെ ഭാഗമാകാനുള്ള സാധ്യത മങ്ങി

uploads/news/2026/01/821097/jose-k-mani.jpg

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം) യുഡിഎഫിന്റെ ഭാഗമാകാനുള്ള സാധ്യത മങ്ങി. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടതുപക്ഷത്ത് ഉറച്ചു നില്‍ക്കുമെന്ന നിലപാട് സ്വീകരിച്ചതോടെ ഒരുമിച്ച് യുഡിഎഫിലേക്ക് പോകാമെന്ന പദ്ധതി പാളി. ആകെയുള്ള അഞ്ച് എംഎല്‍എമാരില്‍ മൂന്ന് പേരും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്ന അവസ്ഥ വന്നതോടെ യുഡിഎഫിലേക്ക് പോകാനുള്ള പദ്ധതിക്ക് തടസ്സമായത്.

പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും അതിനോടൊപ്പം എന്ന നിലപാട് സ്വീകരിച്ചിരുന്ന ചീഫ് വിപ്പ് എന്‍ ജയരാജും ഇടതുപക്ഷത്ത് തന്നെ നിലയുറപ്പിക്കാമെന്ന നിലപാടിലേക്ക് മാറി. പ്രമോദ് നാരായണന്‍ എംഎല്‍എ ആദ്യം മുതലേ ഇടതു അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്..

ഏത് തീരുമാനവും ഒരുമിച്ച് മതിയെന്ന നിലപാട് ജോസ് കെ മാണിക്കുണ്ട്.അത് കൊണ്ട് തന്നെ റോഷിയടക്കമുള്ള എംഎല്‍എമാര്‍ മറുകണ്ടം ചാടാനില്ലെന്ന സന്ദേശം നല്‍കിയതോടെ നിലവില്‍ കേരള കോണ്‍ഗ്രസ് എം മറ്റൊരു നിലപാട് സ്വീകരിക്കാനുള്ള സാധ്യത കുറവാണ്.

എന്നാല്‍ കേരളത്തില്‍ യുഡിഎഫിന് അനുകൂലമായി രൂപപ്പെടുന്ന അന്തരീക്ഷം കാണാതിരിക്കാന്‍ കേരള കോണ്‍ഗ്രസ്(എം)ന് കഴിയില്ലെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലൂം ഇടതുപക്ഷത്ത് ഉറച്ച് നില്‍ക്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയതോടെ ആശങ്കക്ക് ഇനി സാധ്യതയില്ലെന്നാണ് സിപിഐഎം വിലയിരുത്തല്‍. അതേ സമയം പാര്‍ട്ടിക്കുള്ളിലെ യുഡിഎഫ് അനുകൂല വികാരം ശക്തമാണ് താനും.

Ads by Google
Friday 16 Jan 2026 11.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google