Thursday, March 19, 2026 Last Updated 12 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Mar 2026 08.24 AM

ഇടതുപക്ഷവും യുഡിഎഫും ട്രീറ്റ് ചെയ്യുന്നത് കൈവിട്ട പോലെ ; പാലക്കാട് ശോഭാസുരേന്ദ്രന് സാധ്യത കൂടിയെന്ന് ബിജെപി

uploads/news/2026/03/830989/shobha-surendran.jpg

പാലക്കാട്: സിനിമാനടന്‍ രമേഷ് പിഷാരടി കൂടി മത്സരരംഗത്തേക്ക് വന്നതോടെ ഇത്തവണ ശ്രദ്ധാകേന്ദ്രമായ മണ്ഡലങ്ങളില്‍ ഒന്നായി
മാറിയിരിക്കുകയാണ് പാലക്കാട്. അതേസമയം സ്ഥാനാര്‍ത്ഥികളുടെ ചിത്രം പൂര്‍ണ്ണമായും വ്യക്തമായതോടെ ബിജെപിയ്ക്ക് സാധ്യത കൂടിയെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ ഉടനീളം ശ്രദ്ധനേടിയ വനിതാനേതാവ് ശോഭാ സുരേന്ദ്രനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. പാലക്കാട് നഗരസഭയിലും പരിസരപ്രദേശങ്ങളിലുമുള്ള ബിജെപിയുടെ വന്‍ വോട്ടുഷെയറിലാണ് ബിജെപിയുടെ കണ്ണ്.

ഇന്നലെ കോണ്‍ഗ്രസ് രമേഷ് പിഷാരടിയുടെ പേര് ഉറപ്പാക്കിയതോടെയാണ് പാലക്കാട്ടെ മത്സരചിത്രം തെളിഞ്ഞത്. പാലക്കാട് മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെന്നാണ് നേരത്തേ രമേഷ് പിഷാരടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരമെന്ന് പറയാതെ തന്നെ ഇടതുപക്ഷവും അംഗീകരിക്കുന്നുണ്ട്. തങ്ങള്‍ മൂന്നാം സ്ഥാനത്തായ പാലക്കാട് വലിയ ശ്രദ്ധ സിപിഐഎം നല്‍കുന്നില്ലെന്ന സൂചന നല്‍കിക്കൊണ്ടാണ് സ്ഥാനാര്‍ത്ഥിയായി എന്‍എംആര്‍ റസാഖിനെ ഇടതുപക്ഷം പരിഗണിച്ചത്.

ഇതോടെ ശോഭാ സുരേന്ദ്രന് വിജയസാധ്യത വര്‍ധിച്ചിരിക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. കഴിഞ്ഞതവണ ഷാഫി പറമ്പിലിനോടാണ് ശോഭാ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് കരുത്തരായ സ്ഥാനാര്‍ത്ഥിയെ ഇവിടെ പരീക്ഷിക്കാന്‍ കൂട്ടാക്കിയുമില്ല. 2016ല്‍ വെറും 17483 വോട്ടുകള്‍ക്കാണ് ശോഭാസുരേന്ദ്രനെ ഷാഫി പറമ്പില്‍ തോല്‍പിച്ചത്. പാലക്കാട്ടെ കോണ്‍ഗ്രസിന്റെ വോട്ടുകളുടെ പ്രധാന സ്രോതസ് മുസ്‌ളീം വോട്ടുകളാണ്. ഇതിനൊപ്പം രമേഷ് പിഷാരടിയുടെ പേരിലുള്ള ഹിന്ദുവോട്ടുകളും ചേരുന്നതോടെ വലിയ വിജയം നേടാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. എന്നാല്‍ പ്രദേശത്തെ പ്രമുഖ ഹോട്ടല്‍ വ്യവസായിയായ റസാഖ് ഇടതു സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ ഇസ്‌ളാമിക വോട്ടുകള്‍ ഭിന്നിക്കപ്പെടാനുള്ള സാധ്യതയാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്.

ഇതിനൊപ്പം കഴിഞ്ഞതവണ ഇ. ശ്രീധരന്‍ മത്സരിച്ചപ്പോള്‍ ഷാഫി ജയിച്ചത് നേരിയ ഭൂരിപക്ഷത്തിനായിരുന്നു. 3859 മാത്രമായിരുന്നു ഷാഫിയുടെ ഭൂരിപക്ഷം. 2016 ല്‍ 40,000 വോട്ടുകള്‍ നേടിയ ശോഭാ സുരേന്ദ്രന് മാറിയ പാലക്കാട്ടെ സാഹചര്യത്തില്‍ ഇത്തവണ വിജയം നേടാനാകുമെന്ന് തന്നെയാണ് ബിജെപി പറയുന്നത്. ഇതിനൊപ്പം പാലക്കാട് ബിജെപിയ്ക്ക് വോട്ട് കൂടിക്കൂടി വരുന്ന് സാഹചര്യവും ബിജെപിയുടെ വലിയ പ്രതീക്ഷയാണ്. സ്ഥാനാര്‍ത്ഥികളെ താരതമ്യപ്പെടുത്തുമ്പോള്‍ ശോഭയ്ക്ക് മുന്‍തൂക്കം ഏറെയാണെന്നും ബിജെപി വിശ്വസിക്കുന്നു.

Ads by Google
Thursday 19 Mar 2026 08.24 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google