Thursday, March 19, 2026 Last Updated 59 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Friday 16 Jan 2026 10.14 AM

ജിംനേഷ്യത്തിന്റെ മറവില്‍ ലഹരിവില്‍പ്പനയും കടത്തും ; ജിം ഉടമയുടെ അക്കൗണ്ടിലെ പണം കണ്ടുകെട്ടി

uploads/news/2026/01/821054/drugs.jpg

ആലപ്പുഴ: ജിമ്മിലെത്തുന്ന യുവാക്കള്‍ക്ക് ലഹരി വില്‍പ്പന നടത്തി സമ്പാദിച്ച പണം കണ്ടുകെട്ടി. ലഹരിക്കടത്തിലൂടെ സമ്പാദിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നിയമത്തിലെ പ്രത്യേക വകുപ്പുകള്‍ ഉപയോഗിച്ച് ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള ട്രിബ്യൂണല്‍ ആണ് കണ്ടുകെട്ടിയത്. നൂറനാട് പാലമേല്‍ മുറിയില്‍ കൈലാസം വീട്ടില്‍ ജി അഖില്‍ നാഥിന്റെ (31) അക്കൗണ്ടിലെ പണമാണ് കണ്ടുകെട്ടിയത്.

ജിംനേഷ്യത്തിന്റെ മറവിലായിരുന്നു ലഹരി വില്‍പന നടത്തിയിരുന്നത്. 2019 മുതല്‍ പടനിലത്തും പിന്നീട് കുടശ്ശനാട്ടും ജിംനേഷ്യം നടത്തിവരികയാണ് അഖില്‍നാഥ്. ജിംനേഷ്യത്തിലെത്തുന്ന യുവാക്കളെ വീട്ടില്‍ നടത്തുന്ന പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് രാസലഹരി നല്‍കും. ശേഷം ലഹരിക്ക് അടിമകളാ കുന്നതോടെ ഇവരില്‍നിന്ന് വന്‍ തുക ഈടാക്കി വില്പന നടത്തുകയായിരുന്നു അഖില്‍ നാഥിന്റെ രീതി.

ബെംഗളൂരുവില്‍നിന്ന് എത്തിച്ച 50 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ഒക്ടോബറില്‍ അഖില്‍നാഥും സുഹൃത്തും ജിം ട്രെയ്നറുമായ വിന്‍രാജും പിടിയിലായ തോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവര്‍ക്ക് ലഹരി എത്തിച്ച് നല്‍കിയ കാസര്‍കോട് സ്വദേശികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ലഹരിഇടപാടിലെ മുഖ്യകണ്ണിയായ നൈജീരിയന്‍ സ്വദേശിയും കഴിഞ്ഞ ആഴ്ച പിടിയിലായിരുന്നു.

അഖില്‍ നാഥിന്റെ അക്കൗണ്ടിലെയും ജിംനേഷ്യം അക്കൗണ്ടിലെയും തുകയാണ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള ട്രിബ്യൂണല്‍ കണ്ടുകെട്ടിയത്. ഇയാളുടെ ഉടമസ്ഥതയിലുള്ള 'പവര്‍ ഹൗസ്' എന്ന പേരിലുള്ള ജിംനേഷ്യത്തിന്റെ അക്കൗണ്ടിലെ പണമാണ് കണ്ടുകെട്ടിയത്. അറസ്റ്റിലായ പ്രതികള്‍ ലഹരി വില്പനയിലൂടെ സമ്പാദിച്ച പണം അക്കൗണ്ടിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

Ads by Google
Friday 16 Jan 2026 10.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google