Thursday, March 19, 2026 Last Updated 1 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Friday 16 Jan 2026 09.26 AM

ഫെന്നി വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്തുവിട്ടത് കൂടുതല്‍ പരാതിക്കാര്‍ വരാതിരിക്കാന്‍ ; മറുപടിയുമായി മൂന്നാമത്തെ അതിജീവിത

uploads/news/2026/01/821048/fenni.jpg

തിരുവനന്തപുരം: ഫെന്നി നൈനാന്‍ പുറത്തുവിട്ട ചാറ്റിന് മറുപടിയുമായി മൂന്നാമത്തെ അതിജീവിത. ഫെന്നിയെ താന്‍ കണ്ടിരുന്നത് തന്റെ കുഞ്ഞ് അനുജനെപ്പോലെയായിരുന്നു എന്നും രാഹുലിന്റെ അടുത്ത സുഹൃത്ത് എന്ന നിലയിലാണ് ഫെന്നി നൈനാനോട് സംസാരിച്ചതെന്നും ിവര്‍ പറയുന്നു. ഇന്നലെയായിരുന്നു അതിജീവിതയുമായുള്ള വാട്സ്ആപ്പ് ചാറ്റ് ഫെന്നി നൈനാന്‍ പുറത്തുവിട്ടത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ കാണാന്‍ പരാതിക്കാരി പലവട്ടം തന്നോട് അവസരം ചോദിച്ചെന്നും പലവട്ടം ഒഴിവാക്കാന്‍ നോക്കിയെന്നുമായിരുന്നു ഫേസ്ബുക്കില്‍ പങ്കുവെച്ച വാട്‌സാപ്പ് ചാറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഫെന്നി നൈനാന്‍ പറഞ്ഞത്.

താന്‍ കടന്നുപോയ മോശം സാഹചര്യങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ ഫെന്നി തന്നെ ആശ്വസിപ്പിച്ചിരുന്നു. പോട്ടെ സാരമില്ല എന്നാണ് പറഞ്ഞത്. നടന്ന കാര്യങ്ങളെക്കുറിച്ച് ആരോടും പറയരുതെന്ന് ഫെന്നി പറഞ്ഞിരുന്നു. രാഹുലിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറഞ്ഞ് ഫെന്നി പണം ആവശ്യപ്പെട്ടിരുന്നുവെന്നും അതിജീവിത പറഞ്ഞു. 2024 ജൂലൈയിലായിരുന്നു ഫെന്നി നൈനാനെ പരിചയപ്പെടുന്നത്. ഫെന്നിയുമായുള്ള സൗഹൃദം 2025 നവംബര്‍ വരെ തുടര്‍ന്നിരുന്നുവെന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു.

ഇന്‍സ്റ്റയില്‍ തനിക്ക് മെസേജ് അയയ്ക്കുകയായിരുന്നു. ഫെന്നി ആദ്യം തന്നോട് സംസാരിച്ചത് ചൂരല്‍മല ഫണ്ടിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു. അതിന് ശേഷം തങ്ങള്‍ നല്ല സുഹൃത്തുക്കളായി. നടന്ന കാര്യങ്ങളെ കുറിച്ച് രാഹുല്‍ ഫെന്നിയോട് പറഞ്ഞിരുന്നോ എന്ന് തനിക്ക് സംശയം തോന്നിയിരുന്നുവെന്നും അതിജീവിത വ്യക്തമാക്കി. അന്ന് തങ്ങള്‍ എന്ത് സംസാരിച്ചുവന്നാലും അവസാനിപ്പിക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിനെപ്പറ്റി പറഞ്ഞായിരുന്നു. ഒരുഘട്ടത്തില്‍ രാഹുലിന് മറ്റ് ബന്ധങ്ങളുണ്ടോ എന്നതിനെപ്പറ്റി ചോദിച്ചിരുന്നു.

രാഹുലിന് മറ്റ് ബന്ധങ്ങളില്ലെന്നായിരുന്നു ഫെന്നി പറഞ്ഞത്. ഫാന്‍സാണുള്ളതെന്നും അവര്‍ ശല്യമായി മാറിയതുകൊണ്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും ഫെന്നി പറഞ്ഞു. ഫെന്നി അങ്ങനെ പറഞ്ഞപ്പോള്‍ സമാധനമായി.

നേരമത്ത പരാതിക്കാരിയുടെ നിര്‍ബന്ധം സഹിക്കവയ്യാതെ വന്നപ്പോഴാണ് പാലക്കാട് ഓഫീസില്‍ ചെന്നാല്‍ കാണാം എന്ന് പറഞ്ഞതെന്നും നാല് മണിക്കൂര്‍ സമയമാണ് അവര്‍ ആവശ്യപ്പെട്ടതെന്നും ഫെന്നി ചാറ്റ് പുറത്തുവിട്ട് നടത്തിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. 2024ല്‍ മൂന്ന് മണിക്കൂര്‍ ബലാത്സംഗം ചെയ്ത ആളെ 2025 ഒക്ടോബറില്‍ മൂന്ന് മണിക്കൂര്‍ ഒറ്റയ്ക്ക് കാണണം എന്ന് പറഞ്ഞതിന്റെ ലോജിക്ക് എന്താണെന്നും ഫെന്നി ചോദിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് അതിജീവിത രംഗത്തെത്തിയത്. വാലും തലയുമില്ലാത്ത ചാറ്റ് ഇന്നലെ ഫെന്നി പുറത്തുവിട്ടത് കൂടുതല്‍ പേര്‍ പരാതിയുമായി വരാതിരിക്കാനാണെന്നും അതിജീവിത പറഞ്ഞു.

Ads by Google
Friday 16 Jan 2026 09.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google