Thursday, March 19, 2026 Last Updated 57 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
ഉണ്ണി വി.ജെ.നായര്‍
Thursday 15 Jan 2026 11.35 PM

പിണറായി പ്രഭാവത്തിനു മങ്ങലേറ്റു​വോ? മൂന്നാമൂഴം സഫലമാകാന്‍, വി.എസിന്റെ ഓര്‍മകള്‍ ഉണര്‍ത്താന്‍ അരുണ്‍കുമാര്‍ മുന്‍നിരയിലേയ്ക്ക്‌

പിണറായി പ്രഭാവത്തിനു മങ്ങലേറ്റുവെന്ന തോന്നലും പാര്‍ട്ടിക്കുള്ളിലുണ്ട്‌. ഇക്കാര്യം ഘടക കക്ഷികളും രഹസ്യമായി പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ മുന്നേറ്റം ഒട്ടൊന്നുമല്ല സി.പി.എമ്മിനെ തളര്‍ത്തിയത്‌.
uploads/news/2026/01/821020/V.A.-Arun-Kumar.jpg

കൊല്ലം: മൂന്നാമൂഴം എളുപ്പമല്ലെന്ന തിരിച്ചറിവില്‍ പുതിയ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനഞ്ഞ്‌ സി.പി.എം. ഇതിന്റെ ഭാഗമായി കേരളം കണ്ട ഏറ്റവും വലിയ സമരനായകന്‍ വി.എസ്‌. അച്യുതാനന്ദന്റെ വ്യക്‌തി പ്രഭാവം അദ്ദേഹത്തിന്റെ മകന്‍ വി.എ അരുണ്‍കുമാറിലൂടെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്‌ സി.പി.എം.

അരുണ്‍കുമാറിനെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പു പ്രചാരണത്തിന്‌ ആരംഭം കുറിക്കാനാണ്‌ ആലോചന. വി.എസിനെക്കുറിച്ചുള്ള ഒളിമങ്ങാത്ത ഓര്‍മകള്‍ ജനസമക്ഷം അവതരിപ്പിക്കുകയും പാര്‍ട്ടിയെ വിജയത്തില്‍ എത്തിക്കുകയുമാണ്‌ ലക്ഷ്യം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനങ്ങളുടെ മുന്നിലേക്കിറങ്ങി പാര്‍ട്ടിയുടെ നായകത്വം പ്രഖ്യാപിക്കാന്‍ നല്ലൊരു നേതാവില്ലെന്ന തിരിച്ചറിവാണ്‌ ഇതിന്‌ പിന്നില്‍. പിണറായി പ്രഭാവത്തിനു മങ്ങലേറ്റുവെന്ന തോന്നലും പാര്‍ട്ടിക്കുള്ളിലുണ്ട്‌. ഇക്കാര്യം ഘടക കക്ഷികളും രഹസ്യമായി പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ മുന്നേറ്റം ഒട്ടൊന്നുമല്ല സി.പി.എമ്മിനെ തളര്‍ത്തിയത്‌.

ഒരുകാലത്തും ഉണ്ടാവാത്ത പ്രഹരമാണ്‌ ഇത്തവണ ഉണ്ടായത്‌. പാര്‍ട്ടി ഭരണത്തില്‍ ജനങ്ങള്‍ക്കുള്ള നിരാശയും എതിര്‍പ്പുമാണ്‌ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്‌. ഇക്കാര്യം സി.പി.എം. പരസ്യമായി അംഗീകരിക്കില്ലെങ്കിലും രഹസ്യമായ വിലയിരുത്തലുണ്ട്‌. തുടര്‍ന്നാണ്‌ പുതിയ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനയുന്നത്‌.അരുണ്‍കുമാറിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനു പുറമെ പ്രചാരണ രംഗത്തു സജീവമാക്കാനുള്ള ആലോചനയുമുണ്ട്‌.

കായംകുളത്തോ മലമ്പുഴയിലോ മത്സരിപ്പിക്കാനാണ്‌ ആലോചന. ഇതില്‍ മലമ്പുഴയ്‌ക്കാണ്‌ പ്രഥമ പരിഗണന. 2001 മുതല്‍ 2016 വരെ വി.എസ്‌ നിയമസഭയില്‍ പ്രതിനീധികരിച്ചത്‌ മലമ്പുഴയെയായിരുന്നു. നിലവില്‍ ഐ.എച്ച്‌.ആര്‍.ഡി. അസിസ്‌റ്റന്റ്‌ ഡയറക്‌ടറായ അരുണ്‍കുമാര്‍ ഡയറക്‌ടറുടെ താല്‍കാലിക ചുമതലയും വഹിക്കുന്നു. ഉയര്‍ന്ന പദവിയായതിനാല്‍ രാജിവച്ചതിനു ശേഷമെ മത്സരിക്കാന്‍ കഴിയൂ. പാര്‍ട്ടി അംഗമല്ലെങ്കിലും അരുണ്‍കുമാറിനെ മത്സരിപ്പിക്കുന്നതില്‍ മറ്റു തടസങ്ങളൊന്നുമില്ല.

ഉണ്ണി വി.ജെ.നായര്‍

Ads by Google
ഉണ്ണി വി.ജെ.നായര്‍
Thursday 15 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google