Thursday, March 19, 2026 Last Updated 44 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
സുഭാഷ്‌ ആരക്കുന്നം
Thursday 15 Jan 2026 11.34 PM

ദുരന്തങ്ങള്‍ക്ക് കാരണമാകുന്നു; 'പെരുന്നാളിന്‌ വെടിക്കെട്ട്‌ വേണ്ട', നിര്‍ണായക തീരുമാനത്തിന്‌ യാക്കോബായ സഭ

പെരുന്നാള്‍ ദിവസങ്ങളില്‍ സുരക്ഷാക്രമീകരണം ഇല്ലാതെ അപകടകരമായ രീതിയില്‍ കരിമരുന്നു പ്രകടനം നടത്തുന്നതു പല ദാരുണ സംഭവങ്ങള്‍ക്കും കാരണമാകുന്ന പശ്‌ചാത്തലത്തിലാണ്‌ ഈ നീക്കം.
uploads/news/2026/01/821001/Fire-works.jpg

മുളന്തുരുത്തി: യാക്കോബായ സഭ പള്ളിപ്പെരുന്നാള്‍ ആഘോഷങ്ങളില്‍ വെടിക്കെട്ട്‌ നിരോധിക്കാന്‍ ഒരുങ്ങുന്നു. പെരുന്നാള്‍ ദിവസങ്ങളില്‍ സുരക്ഷാക്രമീകരണം ഇല്ലാതെ അപകടകരമായ രീതിയില്‍ കരിമരുന്നു പ്രകടനം നടത്തുന്നതു പല ദാരുണ സംഭവങ്ങള്‍ക്കും കാരണമാകുന്ന പശ്‌ചാത്തലത്തിലാണ്‌ ഈ നീക്കം. സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ ജോസഫ്‌ ബാവ വിഷയം അവതരിപ്പിക്കും. എല്ലാ ഭദ്രാസനങ്ങളിലെയും മെത്രാപ്പോലീത്തമാരുമായി വിശദമായ ചര്‍ച്ച നടത്തും. ഇതിനുശേഷം സഭ ഔദ്യോഗികമായി ശ്രേഷ്‌ഠ കാതോലിക്ക ബാവയുടെ കല്‍പ്പനയിറക്കും.

പെരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ വിശുദ്ധ കുര്‍ബാന സമയത്തും പ്രദക്ഷിണത്തെ വരവേല്‍ക്കാനും വെടിക്കെട്ട്‌ നടത്താറുണ്ട്‌.
പ്രദക്ഷിണം രാത്രി പള്ളിയില്‍ തിരിച്ചെത്തി ആശീര്‍വാദത്തിനുശേഷം കരിമരുന്ന്‌ പ്രകടനം എന്ന പേരില്‍ ദീര്‍ഘ നേരം വര്‍ണാഭമായ വെടിക്കെട്ടും നടത്തുന്ന പതിവുണ്ട്‌. സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാതെയാണ്‌ പലപ്പോഴും ഇതു നടത്തുന്നതെന്നും സൂചനയുണ്ട്‌. അപകടം സംഭവിക്കുമ്പോള്‍മാത്രമാണ്‌ പുനര്‍വിചിന്തനം.

അടുത്തിടെ മൂവാറ്റുപുഴ സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ പള്ളിയില്‍ പെരുന്നാള്‍ ആഘോഷത്തില്‍ വെടിക്കെട്ട്‌ നടത്തുന്നതിനിടെ ഒരാള്‍ പൊള്ളലേറ്റു മരണമടഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ആരക്കുന്നം സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി വലിയപള്ളിയുടെ കീഴിലുള്ള ചാപ്പലില്‍ പെരുന്നാളിനോട്‌ അനുബന്ധിച്ചു നടത്തിയ വെടിക്കെട്ടില്‍ അപകടം സംഭവിച്ചിട്ടുണ്ട്‌. ഇന്നത്തെശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ ജോസഫ്‌ ബാവ അക്കാലത്ത്‌ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയായിരുന്നു. അപകടത്തെത്തുടര്‍ന്നു കൊച്ചി ഭദ്രാസനത്തിലെ പള്ളികളില്‍ വെടിക്കെട്ടിനു നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും നാളുകള്‍ക്കുശേഷം പെരുന്നാള്‍ ദിനങ്ങളില്‍ കരിമരുന്ന്‌ പ്രയോഗം തുടര്‍ന്നു.

സുഭാഷ്‌ ആരക്കുന്നം

Ads by Google
സുഭാഷ്‌ ആരക്കുന്നം
Thursday 15 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google