Thursday, March 19, 2026 Last Updated 57 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 Jan 2026 04.52 PM

ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത പടക്കം പാഴ്സലുമായി സഞ്ചരിച്ച ലോറി തൃശൂരില്‍ കത്തിയമര്‍ന്നു

uploads/news/2026/01/820969/fire imgs.gif

തൃശൂര്‍: പാഴ്‌സലിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ച് തൃശൂരില്‍ ലോറിക്ക് തീപിടിച്ചു. ലോറി ജീവനക്കാര്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. തൃശൂര്‍ നടത്തറ ദേശീയപാതയിലാണ് സംഭവം. ലോറിയിലുണ്ടായിരുന്ന പാഴ്‌സല്‍ പായ്ക്കറ്റുകള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റി കയറ്റുമ്പോഴായിരുന്നു തീപിടിച്ചത്. ലോറിയിലെ ഒരു പാഴ്‌സലില്‍ പടക്കമുണ്ടായിരുന്നു.

‌പാഴ്സലിൽ പടക്കമുണ്ടെന്ന് അറിയിക്കാതെയായിരുന്നു പാഴ്‌സല്‍ അയച്ചത്. നിയമം ലംഘിച്ചാണ് ഓണ്‍ലൈനില്‍ പടക്കം പാഴ്‌സല്‍ അയച്ചത്. നിയമം ലംഘിച്ച് ഓണ്‍ലൈനില്‍ പടക്ക പാഴ്‌സല്‍ അയക്കുകയായിരുന്നു. ലോറിക്ക് തീപിടിച്ചതിനെ തുടര്‍ന്ന് ദേശീയപാതയില്‍ അര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടിരുന്നു. രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു.

Ads by Google
Thursday 15 Jan 2026 04.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google