Sunday, March 15, 2026 Last Updated 7 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 Jan 2026 03.31 PM

സ്‌റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി; താരത്തിന്റെ പുത്തന്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

mammootty
photo-www.instagram.com/george.mammootty

നടന്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. ഹാഫ് സ്ലീവ് ട്രെന്‍ഡി ബ്ലാക്ക് ഷര്‍ട്ടില്‍ അതിസുന്ദരനായി , പുഞ്ചിരിതൂകി നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് അദ്ദേഹത്തിന്റെ സന്തതസഹചാരിയായ ജോര്‍ജ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിയൊരുക്കുന്നത്.

ഒരു പുഞ്ചിരി മാത്രം, മറ്റൊന്നും ആവശ്യമില്ല എന്നാണ് ചിത്രത്തോടൊപ്പം കുറിച്ചത്. ഫൈസല്‍ ലമിയയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി മമ്മൂട്ടിയുടെ നിഴലായി കൂടെയുളള ജോര്‍ജ് പങ്കുവെച്ച ചിത്രം മമ്മൂട്ടി ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

പുതിയ ലുക്കില്‍ യുവാക്കളെപ്പോലും വെല്ലുന്ന സ്‌റ്റൈലിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോഴും മമ്മൂട്ടി തന്നെയാണ് മലയാളത്തിലെ ഏറ്റവും ചെറുപ്പക്കാരനായ നടന്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന പ്രധാന കമന്റുകള്‍.

പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ഓരോ ചിത്രം പങ്കുവെക്കുമ്പോഴും മമ്മൂട്ടി തെളിയിച്ചുകൊണ്ടിരിക്കുയാണെന്ന് ആരാധകര്‍ പറയുന്നു. നിമിഷങ്ങള്‍ക്കം തന്നെ ലക്ഷക്കണക്കിന് ലൈക്കുകളും ഷെയറുകളുമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Ads by Google
Thursday 15 Jan 2026 03.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google