Thursday, March 19, 2026 Last Updated 57 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.55 AM

ശബരിമല സ്വര്‍ണക്കൊള്ള: പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും ; ഉടന്‍ നോട്ടീസ് നല്‍കും

uploads/news/2026/01/820919/sabarimala-goldplate.jpg

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യും. 2025ല്‍ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊണ്ടുപോയതിലാണ് ചോദ്യം ചെയ്യല്‍.

കേസുമായി ബന്ധപ്പെട്ട് നേരത്തെ പി എസ് പ്രശാന്തിനെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. മൊഴി രേഖപ്പെടുത്തിയെന്നും ദ്വാരപാല ശില്പം സ്വര്‍ണം പൂശുന്നതിന് കൊണ്ടുപോയതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷണ സംഘം ചോദിച്ചതെന്നും പ്രശാന്ത് അന്ന് പറഞ്ഞിരുന്നു.

രണ്ട് ദിവസത്തിനകം നോട്ടീസ് നല്‍കി വിളിച്ചുവരുത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. 2019ല്‍ സ്വര്‍ണം പൂശി തിരിച്ചെത്തിച്ച പാളികള്‍ക്ക് വീണ്ടും മങ്ങലുണ്ടായെന്ന് കണ്ടതോടെ പിന്നെയും സ്വര്‍ണം പൂശാന്‍ കൊണ്ടുപോയത് തന്നെ അറിയിച്ചില്ലെന്ന് സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.

40 വര്‍ഷം ഗ്യാരന്റി പറഞ്ഞിരുന്ന പാളികള്‍ 2025 സെപ്തംബറിലാണ് സ്വര്‍ണം പൂശാന്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത്. അറ്റകുറ്റപ്പണി നടത്തി തിരിച്ചെത്തിച്ച് ആറാം വര്‍ഷം വീണ്ടും സ്വര്‍ണം പൂശുകയായിരുന്നു. ഇതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് മുന്‍കൈ എടുത്തത്. സ്വര്‍ണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ഈ ഇടപാടുകള്‍ സംബന്ധിച്ചായിരിക്കും പി എസ് പ്രശാന്തിന്റെ ചോദ്യം ചെയ്യല്‍.

Ads by Google
Thursday 15 Jan 2026 11.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google