Thursday, March 19, 2026 Last Updated 59 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.47 AM

നടന്‍ നിവിന്‍പോളിയെ വ്യാജേസില്‍ കുടുക്കാന്‍ ശ്രമിച്ചു ; നിര്‍മ്മാതാവിനെതിരേ വഞ്ചനാകുറ്റത്തിന് കേസെടുത്തു

uploads/news/2026/01/820918/nivin-pauly.jpg

കൊച്ചി: നടന്‍ നിവിന്‍പോളിയെ വ്യാജേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തില്‍ നിര്‍മ്മാതാവിനെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി. മഹാവീര്യര്‍ പോലെയുള്ള നിവിന്റെ സിനിമ നിര്‍മ്മിച്ച പി.എസ്. ഷംനാസിനെതിരേ എട്ടു വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് ചുമത്തിയത്.

വ്യാജ രേഖയും വ്യാജ സത്യവാങ്മൂലവും നല്‍കിയതിനും കോടതിയില്‍ നിന്നും വിവരങ്ങള്‍ മറച്ചുവെച്ചതിനും കേസ് എടുത്തു. വൈക്കം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. വ്യാജ തെളിവുകള്‍ നല്‍കുന്നത് കോടതിയെ കബളിപ്പിക്കലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. കോടതിയില്‍ സത്യം അറിയിക്കേണ്ടതിന് പകരം വ്യാജ വിവരങ്ങള്‍ നല്‍കിയെന്നും വിലയിരുത്തി.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവിന്റെ നിര്‍മാണാവകാശം ഷംനാസ് വ്യാജ രേഖകള്‍ ചമച്ച് തട്ടിയെടുത്തു എന്നാണ് നിവിന്‍ പോളിയുടെ പരാതി. സമ്മത പത്രത്തില്‍ തന്റെ വ്യാജ ഒപ്പിട്ട ശേഷം കേരള ഫിലിം ചേംമ്പര്‍ ഓഫ് കൊമേഴ്സില്‍ സമര്‍പ്പിച്ച് ഷംനാസിന്റെ നിര്‍മാണ കമ്പനിയുടെ പേരില്‍ സിനിമ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നും നിവിന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

നിവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഷംനാസിനെതിരെ വഞ്ചനാക്കുറ്റത്തിന് പുറമേ വ്യാജ രേഖ ചമച്ചുവെന്ന കുറ്റവും ചുമത്തിയിരുന്നു. ഇതേ സിനിമയുടെ വിദേശ വിതരണാവകാശം തന്റെ അറിവില്ലാതെ വിദേശ കമ്പനിക്ക് നല്‍കിയെന്നാരോപിച്ച് നിവിനും എബ്രിഡ് ഷൈനുമെതിരെ ഷംനാസ് പരാതി നല്‍കിയിരുന്നു. പരാതിയില്‍ മൊഴിയെടുക്കാന്‍ തലയോലപ്പറമ്പ് പൊലീസ് നിവിനെ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു നിവിന്‍ പോളി ഷംനാസിനെതിരെ കൊച്ചിയില്‍ പരാതി നല്‍കിയത്.

Ads by Google
Thursday 15 Jan 2026 11.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google