Thursday, March 19, 2026 Last Updated 58 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 Jan 2026 10.05 AM

രാഹുലിനെ അയോഗ്യനാക്കാന്‍ സ്പീക്കര്‍ക്ക് പരാതി ; പരോശോധിക്കാന്‍ ലെജിസ്ലെറ്റര്‍ സെക്രട്ടറിയേറ്റിനു കൈ മാറി

uploads/news/2026/01/820871/rahul-123.jpg

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാന്‍ സ്പീക്കര്‍ക്ക് പരാതി. നിരവധി സ്ത്രീ പീഡന കേസുള്ള പ്രതിയെ സഭയില്‍ നിന്നും പുറത്താക്കണം എന്നും പരാതില്‍ ആവശ്യപ്പെടുന്നു. വാമനപുരം എംഎല്‍എ ഡികെ മുരളിയാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. നേരത്തേ ഒരു നിയമസഭാംഗമെങ്കിലൂം പരാതി നല്‍കിയാലേ നടപടി പരിശോധിക്കാന്‍ വിടാനാകൂ എന്ന്് സ്പീക്കര്‍ എഎം ഷംസീര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പരാതി നല്‍കിയിരിക്കുന്നത്.

പരാതി പരോശോധിക്കാന്‍ ലെജിസ്ലെറ്റര്‍ സെക്രട്ടറിയേറ്റിനു കൈ മാറി. രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡനക്കേസില്‍ അറസ്റ്റിലായത് സഭയുടെ അന്തസ്സിനെ ബാധിക്കില്ല. വ്യക്തികളല്ല സഭയുടെ അന്തസ്സ് തീരുമാനിക്കുന്നത്. ഒരു കൊട്ടയിലെ ഒരു മാങ്ങ മോശമായാല്‍ എല്ലാം മോശമായി എന്ന് പറയാന്‍ കഴിയില്ലെന്നും സ്പീക്കര്‍ പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണം, അല്ലെങ്കില്‍ പഠിപ്പിക്കണം. ചില സാമാജികരുടെ ഭാഗത്ത് തെറ്റുണ്ടായാല്‍ എല്ലാവരെയും മോശമാക്കരുതെന്നും ജനം നല്ല പെരുമാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും എഎന്‍ ഷംസീര്‍ പറഞ്ഞു.

എംഎല്‍എയുടെ പരാതി എത്തിക്‌സ് കമ്മിറ്റി പരിശോധിച്ച ശേഷം അത് സഭയുടെ പരിഗണനയ്ക്ക് വരും. അതിനുശേഷമായിരിക്കും തുടര്‍നടപടികള്‍ തീരുമാനിക്കുകയെന്നും പറഞ്ഞു. നിയമസഭയുടെ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ക്ക് പങ്കില്ലാത്തതിനാല്‍ ഒരു എംഎല്‍എ നല്‍കുന്ന പരാതി മാത്രമേ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറാനാകൂ എന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്വകാര്യ വ്യക്തികളുടെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു.

Ads by Google
Thursday 15 Jan 2026 10.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google