Thursday, March 19, 2026 Last Updated 18 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 15 Jan 2026 12.19 AM

'എവിടെയാണോ അവിടെ ഭരണം!' , പഴുതടയ്‌ക്കാതെ ജോസ്‌ കെ. മാണി; ‘റോഷിയുമായി ഭിന്നതയില്ല, എല്‍.ഡി.എഫ്‌. മധ്യമേഖലാജാഥയുടെ ക്യാപ്‌റ്റന്‍ താന്‍തന്നെ’

എല്‍.ഡി.എഫ്‌. വിടുമോയെന്ന ചോദ്യത്തിന്‌ മറുപടി പറയാന്‍ ജോസ്‌ കൂട്ടാക്കിയില്ല. കേരളാ കോണ്‍ഗ്രസ്‌ (എം) എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകുമെന്നും കോട്ടയത്ത്‌ മാധ്യമങ്ങളോട്‌ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
uploads/news/2026/01/820809/k1.jpg

കോട്ടയം; കേരളാ കോണ്‍ഗ്രസ്‌ (എം) ഇടതുമുന്നണിക്കൊപ്പമാണെന്നും ആ നിലപാട്‌ ഉറച്ചതാണെന്നും പാര്‍ട്ടി ചെയര്‍മാന്‍ ജോസ്‌ കെ. മാണി. പാര്‍ട്ടി തീരുമാനത്തിനൊപ്പം അഞ്ച്‌ എം.എല്‍.എമാരും ഉറച്ചുനില്‍ക്കും. എന്നാല്‍, എല്‍.ഡി.എഫ്‌. വിടുമോയെന്ന ചോദ്യത്തിന്‌ മറുപടി പറയാന്‍ ജോസ്‌ കൂട്ടാക്കിയില്ല. കേരളാ കോണ്‍ഗ്രസ്‌ (എം) എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകുമെന്നും കോട്ടയത്ത്‌ മാധ്യമങ്ങളോട്‌ സംസാരിക്കവേ അദ്ദേഹം അവകാശപ്പെട്ടു.

അഞ്ചുവര്‍ഷം മുമ്പെടുത്ത നിലപാടില്‍ മാറ്റമില്ല. പാര്‍ട്ടിക്കു ശക്‌തിയുള്ളതുകൊണ്ടാണ്‌ പലരും ക്ഷണിക്കുന്നത്‌. എല്‍.ഡി.എഫ്‌. മധ്യമേഖലാജാഥയുടെ ക്യാപ്‌റ്റന്‍ താനായിരിക്കുമെന്നും ജോസ്‌ വ്യക്‌തമാക്കി. മന്ത്രി റോഷി അഗസ്റ്റിനുമായി അഭിപ്രായവ്യത്യാസമില്ല. റോഷി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത്‌ താന്‍ പറഞ്ഞിട്ടാണ്‌. ഞങ്ങളെ ഓര്‍ത്ത്‌ ആരും കരയേണ്ട. ആര്‌, എവിടെ ചര്‍ച്ച നടത്തിയെന്നാണ്‌ പറയുന്നത്‌? ദുബായില്‍ വ്യക്‌തിപരമായ ആവശ്യത്തിനാണ്‌ പോയത്‌.

എല്‍.ഡി.എഫ്‌. സമരത്തില്‍ തനിക്കു പങ്കെടുക്കാനാവില്ലെന്നു മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ എം.എല്‍.എമാര്‍ പങ്കെടുത്തു. എവിടെപ്പോയാലും മാധ്യമങ്ങളെ അറിയിച്ചിട്ട്‌ പോകാന്‍ കഴിയില്ലല്ലോ. ഒരുകാര്യം വ്യക്‌തമാണ്‌, കേരളാ കോണ്‍ഗ്രസ്‌ (എം) എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകും. പാര്‍ട്ടിയില്‍ പല കാര്യങ്ങളിലും പല അഭിപ്രായങ്ങളുണ്ടാകാം. എന്നാല്‍, തീരുമാനമെടുത്താല്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കും. എല്‍.ഡി.എഫ്‌. മധ്യമേഖലാജാഥാ ക്യാപ്‌റ്റന്‍ ജോസ്‌ കെ. മാണിതന്നെയായിരിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍, പാര്‍ലമെന്റ്‌ സമ്മേളനമുള്ളതിനാല്‍ ചില ദിവസങ്ങളില്‍ നീക്കുപോക്കുകള്‍ വേണ്ടിവരുമെന്നു സൂചിപ്പിച്ചിരുന്നു. സഭ കേരളാ കോണ്‍ഗ്രസ്‌ (എം) രാഷ്‌ട്രീയത്തില്‍ ഇടപെടാറില്ലെന്നും ജോസ്‌ കെ. മാണി പറഞ്ഞു.

Ads by Google
സ്വന്തം ലേഖകന്‍
Thursday 15 Jan 2026 12.19 AM
YOU MAY BE INTERESTED
Ads by Google
Ads by Google