Thursday, March 19, 2026 Last Updated 3 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 14 Jan 2026 07.50 PM

പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു, മനം നിറഞ്ഞ് അയ്യപ്പന്മാര്‍

ponnambalamedu

ശബരിമല: ശബരിമലയില്‍ മകരജ്യോതി ദൃശ്യമായി. ഭക്ത ലക്ഷങ്ങളെ സാക്ഷിയാക്കി താഴെ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിച്ചു. ആകാശത്ത് മൂന്ന് തവണ മകര നക്ഷത്രം തെളിഞ്ഞതിനൊപ്പം ശബരിമല ക്ഷേത്രത്തില്‍ ദീപാരാധനയ്ക്ക് ശ്രീകോവില്‍ നടതുറന്നു. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടക്കുന്നതിനിടെ പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിയിച്ചു. ഇനി തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ കണ്ട് തൊഴുത് ഭക്തര്‍ മലയിറങ്ങും.

സന്നിധാനത്തും സമീപ പ്രദേശങ്ങളിലും പുല്ലുമേട്ടിലുമായി ആയിരക്കണക്കിന് അയ്യപ്പന്മാരാണ് മകരവിളക്ക് ദര്‍ശനത്തിനായി കാത്തുനിന്നത്. പന്തളം കൊട്ടാരത്തില്‍ നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകുന്നേരത്തോടെ സന്നിധാനത്തെത്തി. ശരംകുത്തിയില്‍ വച്ച് ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ തിരുവാഭരണത്തെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. തുടര്‍ന്ന് പതിനെട്ടാം പടി കടന്ന് സന്നിധാനത്തെത്തിച്ച തിരുവാഭരണം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി.

സൂര്യന്‍ ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് സംക്രമിക്കുന്ന വേളയിലാണ് മകരസംക്രമ പൂജ നടക്കുന്നത്. തിരുവാഭരണം വിഭൂഷിതനായ അയ്യപ്പസ്വാമിക്ക് ദീപാരാധന നടത്തുന്ന അതേസമയത്ത് തന്നെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയിച്ചു. ആകാശത്ത് മകരനക്ഷത്രം ഉദിച്ചുയര്‍ന്നതോടെ ഭക്തര്‍ ഗുണംവിളികളുമായി ജ്യോതി ദര്‍ശിച്ചു.

വലിയ നടപ്പന്തലിന്റെ ഇരുഭാഗത്തും തടിച്ചുകൂടിയ ഭക്തലക്ഷങ്ങള്‍ 'സ്വാമിയേ ശരണമയ്യപ്പാ' വിളികളാല്‍ സന്നിധാനത്തെ പ്രകമ്പനം കൊള്ളിക്കുകയാണ്,. പന്തളം കൊട്ടാരത്തില്‍ നിന്നും അച്ഛന്‍ മകന് നല്‍കിയ ആഭരണങ്ങള്‍ അണിയുന്നതോടെ ഭഗവാന്‍ യോഗിയില്‍ നിന്ന് യോദ്ധാവായി മാറുന്ന അപൂര്‍വ്വ നിമിഷത്തിനായാണ് ഭക്തര്‍ കാത്തിരുന്നത്.
വലിയ നടപ്പന്തലിലൂടെ എത്തിയ തിരുവാഭരണങ്ങള്‍, ആഴിക്ക് സമീപമുള്ള ആല്‍ത്തറയില്‍ വട്ടമിട്ട് പ്രദക്ഷിണം വെച്ച ശേഷമാണ് പതിനെട്ടാം പടി കടന്ന് സന്നിധാനത്തെത്തിയത്.

പ്രധാനമായും മൂന്ന് പെട്ടികളായാണ് തിരുവാഭരണം കൊണ്ടുവരുന്നത്. ഒന്നാമത്തെ പെട്ടിയില്‍ ഭഗവാന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും, രണ്ടാമത്തെ വെള്ളിപ്പെട്ടിയില്‍ ചഋണ പ്പുറത്തമ്മയുടെ പൂജയ്ക്കുള്ള ണ്ണക്കുടങ്ങളും സാമഗ്രികളുമാണുള്ളത്. മൂന്നാമത്തെ കൊടിപ്പെട്ടിയില്‍ മാളികപ്പുറത്തമ്മയുടെ എഴുന്നള്ളിപ്പിനാവശ്യമായ ജീവത ഉള്‍പ്പെടെയുള്ള രൂപങ്ങളുമാണുള്ള തിരക്ക് പരിഗണിച്ച് വന്‍ സുരക്ഷാ സജ്ജീകരണങ്ങളാണ് പോലീസ് ഒരുക്കിയിരുന്നത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രത്യേക ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സന്നിധാനത്തും പമ്പയിലും കൂടുതല്‍ മെഡിക്കല്‍ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. കാത്തിരിക്കുന്ന ഭക്തര്‍ക്കായി ലഘുഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തിരുന്നു.

മകരവിളക്കിന് ശേഷം ജനുവരി 20ാം തീയതി വരെ ഭക്തര്‍ക്ക് ദര്‍ശനം നടത്താം. 21ാം തീയതി രാവിലെ പന്തളം രാജപ്രതിനിധിയുടെ ദര്‍ശനത്തിന് ശേഷം നട അടയ്ക്കുന്നതോടെ ഈ വര്‍ഷത്തെ മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപ്തിയാകും

Ads by Google
Wednesday 14 Jan 2026 07.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google