Thursday, March 19, 2026 Last Updated 3 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 14 Jan 2026 01.52 PM

പാലാ വിട്ടുകൊടുക്കാന്‍ തയ്യാറല്ല ; ജോസ് കെ മാണി വേണമെങ്കില്‍ തിരുവമ്പാടിക്ക് പോകട്ടെ

uploads/news/2026/01/820742/mani-c-kapan.jpg

കോട്ടയം: പാലാ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. കേരള കോണ്‍ഗ്രസ് എം മുന്നണി മാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പാലാ എംഎല്‍എയുടെ പ്രതികരണം. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ പാല വിട്ടുനല്‍കാന്‍ യുഡിഎഫ് മാണി സി കാപ്പനോട് നിര്‍ദേശിച്ചിരുന്നു.

പാലാ ഏറ്റെടുത്തു മാണി സി കാപ്പനെ തിരുവമ്പാടിയില്‍ മത്സരിപ്പിക്കാനായിരുന്നു തീരുമാനം.. എന്നാല്‍ താന്‍ പാലാ വിട്ടുപോകില്ലെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി തിരുവമ്പാടിയില്‍ മത്സരിക്കട്ടേയെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. അതിനിടയില്‍ താന്‍ എല്‍ഡിഎഫ് വിടുന്നില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോള്‍ പുറത്ത് നടക്കുന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്.

ജോസ് കെ മാണി കേന്ദ്രത്തിന് എതിരായ എല്‍ഡിഎഫ് സമരത്തില്‍ നിന്ന് വിട്ടുനിന്നതോടെയാണ് അദ്ദേഹം യുഡിഎഫിലേക്ക് അടുക്കുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ചൂടേറിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമടക്കമുള്ളവര്‍ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് തിരികെ എത്തിക്കാനുള്ള ചരടുവലികള്‍ നടത്തുന്നുവെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

മുന്നണി മാറ്റ അഭ്യൂഹങ്ങള്‍ക്കിടെ ജോസ് കെ മാണി കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വലിയ ചര്‍ച്ചയായി. കേരള കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നാണ് ജോസ് കെ മാണി ഫേസ്ബുക്കില്‍ കുറിച്ചത്. ഇടതുമുന്നണിയുടെ സമരപരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ കാരണവും ജോസ് കെ മാണി വിശദീകരിച്ചിരുന്നു.

Ads by Google
Wednesday 14 Jan 2026 01.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google