Thursday, March 19, 2026 Last Updated 57 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 14 Jan 2026 01.00 PM

കേരളാകോണ്‍ഗ്രസ് എല്‍ഡിഎഫില്‍ തുടരും ; പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും എംഎല്‍എമാര്‍ ഒപ്പമുണ്ടെന്നും ജോസ്‌കെ മാണി

uploads/news/2026/01/820738/jose-k-mani.gif

കോട്ടയം: തങ്ങളെ ഓര്‍ത്ത് ആരും കരയേണ്ടതില്ലെന്നും തല്‍ക്കാലം എല്‍ഡിഎഫ് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേരളാകോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച തുടങ്ങിയെന്നും പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യത്തില്‍ ഭിന്നതയാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് നിലപാട് വ്യക്തമാക്കി ജോസ് കെ മാണി രംഗത്ത് വന്നത്.

കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണ് ഉള്ളതെന്നും ദിവസവും നിലപാട് വിശദീകരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുക എന്നതാണ് ആ നിലപാടെന്നും ജോസ് കെ മാണി വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന ഇടതുപക്ഷത്തിന്റെ സത്യാഗ്രഹത്തില്‍ പങ്കെടുക്കാതിരുന്നത് ഈ സമയത്ത് താന്‍ ദുബായിലായിരുന്നത് കൊണ്ടാണെന്നും പറഞ്ഞു. പിതാവിന്റെ ഒരു സൃഹൃത്തിനെ കാണാന്‍ കുടുംബത്തോടൊപ്പം പോയതായിരുന്നു എന്നും അത് മുഖ്യമന്ത്രിയെയും ഇടതുപക്ഷത്തെയും അറിയിച്ചതാണെന്നും പറഞ്ഞു.

പരിപാടിയില്‍ കേരളാകോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ പങ്കെടുത്തിരുന്നു. എപ്പോള്‍ എവിടെപോയാലും മാധ്യമങ്ങളെ അറിയിച്ചിട്ടു പോകാനാകൂമോയെന്നും ചോദിച്ചു. കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ ഭരണം ഉറപ്പാണ്. അതുകൊണ്ടാണ് മറ്റു മുന്നണികള്‍ സമീപിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സാധാരണമാണ്. അവയെ ക്രോഡീകരിച്ച് പാര്‍ട്ടി ഒരു തീരുമാനത്തില്‍ എത്തുകയാണ് ചെയ്യുന്നതെന്നും പറഞ്ഞു. അഭിപ്രായ ഭിന്നത ഉണ്ടായാലും പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം അഞ്ച് എംഎല്‍എ മാര്‍ നില്‍ക്കുമെന്നും പറഞ്ഞു.

എല്‍ഡിഎഫില്‍ ആയാലും യുഡിഎഫിലായാലും അകത്ത് ഇരിക്കുമ്പോള്‍ അവര്‍ ചെയ്യുന്നത് എല്ലാം നല്ലതാണെന്ന് ഘടകക്ഷികള്‍ക്ക് പറഞ്ഞുപോകാനാകില്ല. എന്നും ആരോഗ്യകരമായ ചര്‍ച്ചകളാണ് വേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു.

Ads by Google
Wednesday 14 Jan 2026 01.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google