Thursday, March 19, 2026 Last Updated 3 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 14 Jan 2026 12.06 PM

രാഹുൽ - ഷാഫി കാലത്ത് അനഭിലഷണീയ പ്രവണതകൾ കടന്നുകൂടി ; വിമർശനവുമായി യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി

uploads/news/2026/01/820731/6.gif
photo - facebook

ആലപ്പുഴ : ഷാഫി പറമ്പിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും കാലയാളവില്‍ യൂത്ത് കോണ്‍ഗ്രസില്‍ മോശം പ്രവണതകള്‍ കടന്നുകൂടിയെന്ന് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ ക്യാമ്പ് എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം . സംഘടനാകാര്യങ്ങള്‍ക്ക് കച്ചവടസ്വഭാവത്തിലുളള വാക്കുകള്‍ ഉപയോഗിച്ചെന്നും സംഘടനാ മീറ്റുകളെ തെറ്റായി അഭിസംബോധന ചെയ്യുന്നതില്‍ ജാഗ്രത വേണമെന്നും പ്രമേയത്തില്‍ പറഞ്ഞു .

സംഘടനാപരമായി അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത് . 'താഴെ തട്ടിൽ പണിയെടുത്തു കടന്നുവന്ന യുവചേതനയുടെ സംഘടനാപരമായ ഒത്തുചേരലുകൾ, ചർച്ചകൾ എന്നിവ നാളെയുടെ കോൺഗ്രസിന്റെയും ഈ നാടിന്റെയും രാഷ്ട്രീയ മുന്നേറ്റത്തിന്റെയും ദിശാ സൂചികകൾ ആണ്. അല്ലാതെ ഏതെങ്കിലും മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനികളുടെ കോഫി ടേബിൾ അല്ല എന്ന് ഓർമിപ്പിക്കുകയാണെന്നും' പ്രമേയത്തിൽ വിമർശനമുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയെ പരീക്ഷണശാലയായി പരിഗണിക്കുന്നത് അവസാനിപ്പിക്കണം. ജനങ്ങൾ തങ്ങൾക്ക് വേണ്ട എന്ന് ഒന്നിലധികം തവണ വിധിച്ച സ്ഥാനാർത്ഥികളെ അവർക്ക് മേൽ വീണ്ടും കെട്ടിവെയ്ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രമേയത്തിൽ പറയുന്നു . പരീക്ഷണങ്ങൾക്കായി ഒഴിച്ചിട്ടവയല്ല ആലപ്പുഴയിലെ നിയമസഭ മണ്ഡലങ്ങളെന്നും നേതൃത്വം തീരുമാനിക്കേണ്ടതുണ്ടെന്നും പ്രമേയത്തിൽ പറയുന്നു.

Ads by Google
Wednesday 14 Jan 2026 12.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google