Thursday, March 19, 2026 Last Updated 22 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 14 Jan 2026 10.13 AM

സര്‍ക്കാര്‍ ജോലി കിട്ടിയപ്പോള്‍ കാമുകന്‍ പ്രണയം ഉപേക്ഷിച്ചു ; മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു

uploads/news/2026/01/820713/suicide.jpg

ഹൈദരാബാദ്: സര്‍ക്കാരില്‍ ജോലി കിട്ടിയപ്പോള്‍ കാമുകന്‍ പ്രണയം ഉപേക്ഷിച്ചതില്‍ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ വികാരബാദ് ജില്ലിയില്‍ സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപികയായ കൊമ്മാനി സീതാരാമ എന്ന 27 കാരിയാണ് ആത്മഹത്യ ചെയ്തത്..

തെലുങ്കാനയിലെ തന്നെ കോതഗഡിക്കടുത്തുള്ള റെയില്‍വേട്രാക്കില്‍ നിന്നുമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയ്ക്ക മുമ്പ് യുവാവിന്റെ വീട്ടിലെത്തി യുവതി സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

തൊട്ടടുത്ത ഗ്രാമത്തിലുള്ളയാളാണ് യുവാവ്. വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. അതിനിടെ യുവാവിന് സര്‍ക്കാര്‍ സ്കൂളില്‍ അദ്ധ്യാപകനായി ജോലി കിട്ടിയതോടെ യുവാവ് പ്രണയബന്ധത്തില്‍ നിന്നും പിന്മാറി. സ്ത്രീധനം വാങ്ങി മറ്റൊരാളെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് യുവാവ് പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കടുത്ത മാനസീക വിഷമം വരുമ്പോള്‍ വിദഗ്ദ്ധരെ സമീപിക്കുക)

Ads by Google
Wednesday 14 Jan 2026 10.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google