Thursday, March 19, 2026 Last Updated 17 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 13 Jan 2026 11.34 PM

നവകേരള സര്‍വേ ഫണ്ട്‌: സര്‍ക്കാരിനോട്‌ വിശദീകരണം തേടി ഹൈക്കോടതി

uploads/news/2026/01/820614/k7.jpg

കൊച്ചി: നവകേരള സര്‍വേ ഫണ്ട്‌ വിനിയോഗം ചോദ്യംചെയ്‌തുള്ള ഹര്‍ജിയില്‍ സംസ്‌ഥാന സര്‍ക്കാരിനോടു ഹൈക്കോടതി വിശദീകരണം തേടി. സര്‍വേയ്‌ക്കു ഫണ്ട്‌ നല്‍കുന്നതില്‍ സര്‍ക്കാര്‍ വ്യക്‌തത വരുത്തണമെന്നും ഫണ്ട്‌ വിനിയോഗത്തെക്കുറിച്ചു സര്‍ക്കാര്‍ ഒരാഴ്‌ചയ്‌ക്കകം സത്യവാങ്‌മൂലം നല്‍കണമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശിച്ചു. കെ.എസ്‌.യു. സംസ്‌ഥാന അധ്യക്ഷന്‍ അലോഷ്യസ്‌ സേവ്യര്‍ നല്‍കിയ ഹര്‍ജിയിലാണു നിര്‍ദേശം.
കഴിഞ്ഞ ഒക്‌ടോബര്‍ 29ലെ മന്ത്രിസഭാ യോഗമാണു നവകേരള സിറ്റിസണ്‍സ്‌ റെസ്‌പോണ്‍സ്‌ പ്രോഗ്രാം എന്ന പേരില്‍ സര്‍വേ നടത്താന്‍ തീരുമാനിച്ചത്‌. ഇത്‌ അധികാരത്തിന്റെയും പൊതുസമ്പത്തിന്റെയും ദുര്‍വിനിയോഗം ആണെന്നാണു പൊതുതാല്‍പര്യ ഹര്‍ജിയിലെ ആക്ഷേപം. 'വിവര ശേഖരണത്തിനായി നടത്തിയ സര്‍വേ സി.പി.എമ്മിന്റെ രാഷ്‌ട്രീയ നേട്ടത്തിനായി ഭരണമുന്നണി ദുരുപയോഗം ചെയ്യുകയാണ്‌. എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പു പ്രകടന പത്രിക തയാറാക്കാനാണു സംസ്‌ഥാന സര്‍ക്കാര്‍ സര്‍വേ സംഘടിപ്പിക്കുന്നത്‌. 20 കോടി രൂപയാണു സംസ്‌ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത്‌. ഭരണഘടനാ വിരുദ്ധമായ നടപടി റദ്ദാക്കണം. സര്‍വേയുടെ നടത്തിപ്പു വിശദാംശങ്ങളും സാമ്പത്തിക സ്രോതസും ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെടണം. സര്‍വേ നടപടികളും ഫണ്ട്‌ വിനിയോഗവും ഹൈക്കോടതി നേരിട്ടു വിലയിരുത്തണം.'-ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 13 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
Ads by Google