Thursday, March 19, 2026 Last Updated 46 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
ജി. അരുണ്‍
Tuesday 13 Jan 2026 11.34 PM

എച്ച്‌.ഐ.വി. ബാധിതരുടെ എണ്ണമേറുന്നു; കൂടുതലും ചെറുപ്പക്കാര്‍, രോഗബാധിതരേറെയും 15 വയസിനും 24 നും ഇടയിലുമുള്ളവര്‍, ജാഗ്രത പുലര്‍ത്തണമെന്ന്‌ ആരോഗ്യമന്ത്രി

uploads/news/2026/01/820603/AIDS-day.jpg

തിരുവനന്തപുരം; സംസ്‌ഥാനത്ത്‌ എച്ച്‌.ഐ.വി. ബാധിതരുടെ എണ്ണം ഉയരുന്നു. ചെറുപ്പക്കാര്‍ക്കിടയിലാണു രോഗം വ്യാപിക്കുന്നതെന്നത്‌ ഏറെ ദൂരവ്യാപക ഫലം ഉണ്ടാക്കുന്നതായി ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്‌.
പുതിയ രോഗബാധിതരേറെയും 15 വയസിനും 24 നും ഇടയിലുമുള്ളവരാണ്‌. 2022, 2023, 2024 വര്‍ഷങ്ങളില്‍ യഥാക്രമം 9%, 2%, 14.2% എന്ന തോതിലായിരുന്നു രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന. എന്നാല്‍, 2025 ഏപ്രില്‍ മുതല്‍ ഒകേ്‌ടാബര്‍ വരെയുള്ള കാലയളവില്‍ തന്നെ ഇത്‌ 15.4 ശതമാനത്തിലേക്ക്‌ എത്തി. ഇവരില്‍ ഏറെയും 15-24 വയസ്‌ വിഭാഗത്തിലുള്ളവരാണ്‌.
എച്ച്‌.ഐ.വി. അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്‌ഥാനമാണ്‌ കേരളം. പ്രായപൂര്‍ത്തിയായവരിലെ എച്ച്‌.ഐ.വി. സാന്ദ്രത ഇന്ത്യയില്‍ 0.20 ആണെങ്കില്‍ കേരളത്തില്‍ അത്‌ 0.07 ആണ്‌. 2022-23 സാമ്പത്തിക വര്‍ഷം കാലയളവില്‍ പുതിയതായി എച്ച്‌.ഐ.വി. അണുബാധ കണ്ടെത്തിയത്‌ 1183 വ്യക്‌തികള്‍ക്കാണ്‌.
2023-24-ല്‍ 1263 വ്യക്‌തികള്‍ക്കും, 2024-25 ല്‍ 1213 വ്യക്‌തികള്‍ക്കും, 2025 ഏപ്രില്‍ മുതല്‍ ഒകേ്‌ടാബര്‍ വരെ 819 വ്യക്‌തികള്‍ക്കുമാണ്‌ പുതുതായി രോഗം സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ 3 വര്‍ഷത്തില്‍ ആകെ 4477 പേരാണ്‌ പുതുതായി അണുബാധിതരായത്‌. ഇവരില്‍ 3393 പുരുഷന്മാരും 1065 സ്‌ത്രീകളും 19 ട്രാന്‍സ്‌ജെന്‍ഡെര്‍ വ്യക്‌തികളുമാണ്‌. 90 ഗര്‍ഭിണികള്‍ക്കും രോഗം സ്‌ഥിരീകരിച്ചു.
എച്ച്‌.ഐ.വി. വ്യാപനത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ മുന്നറിയിപ്പ്‌ നല്‍കി. ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍പ്പെട്ട്‌ രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുത്‌. യുവജനങ്ങളുടെ ഇടയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

ജി. അരുണ്‍

Ads by Google
ജി. അരുണ്‍
Tuesday 13 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google