Thursday, March 19, 2026 Last Updated 21 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 13 Jan 2026 11.34 PM

തന്ത്രിയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത വാജിവാഹനം കോടതിയിൽ ഹാജരാക്കി എസ്.ഐ.ടി

uploads/news/2026/01/820601/Vaji-Vahanam-Rajeevaru.jpg

കൊല്ലം: തന്ത്രി കണ്‌ഠര്‌ രാജീവരുടെ വീട്ടില്‍ നിന്നു കണ്ടെത്തിയ വാജിവാഹനം പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലന്‍സ്‌ കോടതിയില്‍ ഹാജരാക്കി. ശബരിമലയിലെ പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം തന്ത്രി കണ്‌ഠര്‌ രാജീവര്‌ കൈവശംവച്ചിരിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ശില്‍പ്പമാണ്‌ വാജിവാഹനം. 11 കിലോ തൂക്കം വരുന്ന പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതാണ്‌ ഇത്‌. 2017ലാണ്‌ വാജിവാഹനം തന്ത്രി
വീട്ടിലേക്ക്‌ കൊണ്ടുപോയത്‌. വിവാദങ്ങളെ തുടര്‍ന്ന്‌ വാജിവാഹനം തിരികെ നല്‍കാന്‍ തയാറാണെന്ന്‌ തന്ത്രി ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു. കട്ടിളപ്പാളി കേസില്‍ തന്ത്രിയെ അറസ്‌റ്റ്‌ ചെയ്‌തതിന്‌ ശേഷം എസ്‌.ഐ.ടി. സംഘം തന്ത്രിയുടെ വീട്ടില്‍ റെയ്‌ഡ്‌ നടത്തുകയും വാജിവാഹനം കണ്ടെത്തി കസ്‌റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
ശബരിമല ദ്വാരപാലക ശില്‍പ്പ കേസിലും തന്ത്രി കണ്‌ഠര്‌ രാജീവരെ അറസ്‌റ്റ്‌ ചെയ്യാന്‍ എസ്‌.ഐ.ടിക്കു കോടതി അനുമതി നല്‍കി. തന്ത്രിക്ക്‌ തട്ടിപ്പില്‍ ബന്ധമുണ്ടെന്നാണ്‌ കൊല്ലം വിജിലന്‍സ്‌ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ എസ്‌.ഐ.ടി. പറയുന്നത്‌. തന്ത്രിയുടെ ജാമ്യാപേക്ഷ 19ലേക്ക്‌ മാറ്റിയിട്ടുണ്ട്‌. അതേ സമയം ദേവസ്വം ബോര്‍ട്‌ മുന്‍ പ്രസിഡന്റ്‌ എ.പത്മകുമാറിന്റെ റിമാന്‍ഡ്‌ കാലാവധി 27വരെ നീട്ടി.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 13 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google