Thursday, March 19, 2026 Last Updated 46 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
സുനില്‍ ജെ. സണ്ണി
Tuesday 13 Jan 2026 11.34 PM

ലൈംഗികപീഡനക്കേസ് ; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണം; വാദം വേഗം കേള്‍ക്കണമെന്ന്‌ എല്‍ദോസ്‌, കോടതി കടുപ്പിച്ചപ്പോള്‍ ഹര്‍ജി പിന്‍വലിച്ചു

uploads/news/2026/01/820586/eldhose-kunnappilly.jpg

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതിനാല്‍ തനിക്കെതിരായ ലൈംഗികപീഡനക്കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ്‌ കുന്നപ്പള്ളി പിന്‍വലിച്ചു. എം.എല്‍.എയുടെ ആവശ്യത്തെ പ്രോസിക്യൂഷന്‍ ശക്‌തമായി എതിര്‍ത്തതിനേത്തുടര്‍ന്നാണിത്‌.
ബലാത്സംഗം ഉള്‍പ്പെടെ, സ്‌ത്രീകള്‍ക്കെതിരായ കുറ്റങ്ങളില്‍ പ്രതിയായയാള്‍ക്ക്‌ എം.എല്‍.എയുടെ പ്രത്യേകപരിരക്ഷ ലഭിക്കില്ലെന്ന്‌ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പൂവച്ചല്‍ എഫ്‌. വിനോദ്‌ വാദിച്ചു. ആലുവ സ്വദേശിയായ തിരുവനന്തപുരത്തെ അധ്യാപികയാണ്‌ കേസിലെ പരാതിക്കാരി. വിവിധയിടങ്ങളില്‍ പലതവണ പീഡിപ്പിച്ചെന്നും 2022 സെപ്‌റ്റംബര്‍ 14-ന്‌
കോവളത്തുവച്ച്‌ മര്‍ദിച്ചെന്നുമാണ്‌ പരാതി. കേസ്‌ നെയ്യാറ്റിന്‍കര കോടതി പരിഗണിക്കുന്നതിനിടെയാണ്‌, താന്‍ എം.എല്‍.എയാണെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സാഹചര്യമുണ്ടെന്നും ചൂണ്ടിക്കാട്ടി, കേസ്‌ അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട്‌ ഹര്‍ജി നല്‍കിയത്‌. എന്നാല്‍, പ്രോസിക്യൂഷന്‍ എതിര്‍ക്കുകയും വാദത്തിനിടെ കോടതി ചോദ്യങ്ങള്‍ കടുപ്പിക്കുകയും ചെയ്‌തതോടെ ഹര്‍ജി പിന്‍വലിച്ചു.
യുവതിയുടെ പരാതിയില്‍ കോവളം പോലീസാണ്‌ തട്ടിക്കൊണ്ടുപോകല്‍, മാനഭംഗം, ഭീഷണി തുടങ്ങിയ വകുപ്പകള്‍ ചുമത്തി എല്‍ദോസിനെതിരേ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. കേസ്‌ പിന്‍വലിക്കാനായി ഭീഷണിപ്പെടുത്തിയെന്നും ഒത്തുതീര്‍പ്പിന്‌ പണം വാഗ്‌ദാനം ചെയ്‌തെന്നും യുവതി പിന്നീട്‌ മൊഴിനല്‍കി.

സുനില്‍ ജെ. സണ്ണി

Ads by Google
സുനില്‍ ജെ. സണ്ണി
Tuesday 13 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google