Thursday, March 19, 2026 Last Updated 23 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 07.35 PM

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു; വീട്ടമ്മയുടെ പരാതിയിൽ സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്

uploads/news/2026/01/820575/cpm.gif
photo - facebook

കാസര്‍ഗോഡ്‌ : വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സിപിഐഎം നേതാവിനെതിരെ കേസ്. കുമ്പള സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറിയും നിലവില്‍ എന്‍മകജെ പഞ്ചായത്ത് അംഗവും ഇച്ചിലംപാടി സ്‌കൂള്‍ അധ്യാപകനുമായ എസ് സുധാകരനെതിരെയാണ് കാസര്‍കോട് വനിതാ ​പോലീസ് കേസെടുത്തത്.

പീഡനം സംബന്ധിച്ച് വീട്ടമ്മ ജില്ലാ പോലീസ് മേധാവിക്കും ഡിജിപിക്കും പരാതി നല്‍കി ഒരാഴ്ചയ്ക്ക് ശേഷമാണ് നടപടി. സുധാകരനെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ചും സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടും ബിജെപി ഉള്‍പ്പെടെ പ്രതിഷേധം നടത്തിയിരുന്നു.

ആരോപണത്തെ തുടര്‍ന്ന് സുധാകരനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിനായി മൂന്നംഗം കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി കമ്മീഷൻ അന്വേഷണം നടക്കുന്നതിനിടെയാണ് പൊലീസ് കേസെടുത്തത്.

Ads by Google
Tuesday 13 Jan 2026 07.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google