Thursday, March 19, 2026 Last Updated 17 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 04.39 PM

രാഹുൽ മാങ്കൂട്ടത്തെ രക്ഷിക്കാനാണ് എൽഡിഎഫ് ശ്രമിച്ചത്, ഗോഡ് ഫാദർ ഷാഫി; പ്രക്ഷോഭം തുടരും: യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ്

uploads/news/2026/01/820565/11.gif
photo - facebook

തിരുവനന്തപുരം : പാലക്കാട് എം എൽ എ കേരളത്തിന് അപമാനമെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് വി മനുപ്രസാദ്. രാഹുലിന്റെ ഗോഡ് ഫാദർ ഷാഫി പറമ്പിൽ. ഷാഫിയുടെ പെറ്റാണ് രാഹുൽ മാങ്കൂട്ടത്തിലെന്ന് മനു പ്രസാദ് ​‍ മാധ്യമങ്ങളോട് പറഞ്ഞു . രാഹുല്‍ എംഎൽഎ സ്ഥാനത്തിന് അർഹനല്ല. രാഹുലിനെ ആയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച തുടർ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തെ രക്ഷിക്കാനാണ് എൽഡിഎഫ് ശ്രമിച്ചത്. തെളിവ് നശിപ്പിക്കാനുള്ള അവസരങ്ങൾ എൽ ഡി എഫ് ഉണ്ടാക്കിക്കൊടുത്തു. നടപടിക്രമങ്ങൾ പാലിക്കാതെ അറസ്റ്റ് നടത്തി. കോൺഗ്രസ് രാഹുലിനെ പുറത്താക്കി എന്നു പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രം.ഇൻഡി മുന്നണിയുടെ ഭാഗം തന്നെ രാഹുൽ. കോൺഗ്രസിൽ നിന്നും രാഹുലിനെ പുറത്താക്കാൻ സാധിക്കില്ല.

മുസ്ലീം ലീഗ് – പി ഡി പി – എസ്ഡി പി ഐ സഖ്യത്തിൻ്റെ കൂട്ടാളിയാണ് രാഹുൽ. ഈ സംഘത്തിൻ്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരിൽ പ്രധാനിയാണ് രാഹുൽ. കെഎം ഷാജിയുടെ നേതൃത്വത്തിലുള്ള ഈ സംഘത്തിൻ്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ കോൺഗ്രസ്. വിഡി സതീശനും , രമേശ് ചെന്നിലത്തയും മുസ്ലീം ലീഗിൻ്റെയും ജമാഅത്ത് ഇസ്ലാമിയുടേയും പാവകൾ മാത്രമെന്നും വി മനുപ്രസാദ് പരിഹസിച്ചു.

Ads by Google
Tuesday 13 Jan 2026 04.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google