Sunday, March 15, 2026 Last Updated 33 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 02.14 PM

മസില്‍ മോമി; കട്ട മസിലുമായി നീന ഗുപ്ത, ചിത്രങ്ങള്‍ പങ്കിട്ട് താരം, ഇതെന്ത് മറിമായമെന്ന് ആരാധകര്‍

neena-gupta-
photo-www.instagram.com/neena_gupta/

ബോളിവുഡിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടിയാണ് നീന ഗുപ്ത. 65-ാം വയസ്സിലും തന്റെ ബോൾഡ് ആയ നിലപാടുകൾ കൊണ്ടും ഫാഷൻ സെൻസ് കൊണ്ടും വാർത്തകളിൽ നിറയാറുള്ള നീന, ഇത്തവണ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത് തന്റെ പുത്തൻ 'മസിൽ ലുക്കിലൂടെയാണ്'.

ചിത്രങ്ങൾ കണ്ട് കണ്ണുതള്ളിയ ആരാധകർക്ക് മറുപടിയുമായി നീന തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഈ മസ്കുലർ മാറ്റത്തിന് പിന്നിൽ കഠിനമായ വർക്കൗട്ടല്ല, മറിച്ച് അത്യാധുനിക സാങ്കേതികവിദ്യയാണ്. മെറ്റ എഐ ഉപയോഗിച്ച് നിർമ്മിച്ചെടുത്ത ചിത്രങ്ങളാണിവ.

ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നീന കുറിച്ചതിങ്ങനെ: "നമസ്കാരം, 2026-ലെ 'മസിൽ മോമി' എന്ന പുതിയ അവതാരം അൺലോക്ക് ചെയ്തു. മെറ്റ എഐക്ക് നന്ദി. നിങ്ങളുടെ മസ്കുലർ ഇറ അൺലോക്ക് ചെയ്യാൻ, നിങ്ങളുടെ ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ അപ്‌ലോഡ് ചെയ്യുക, റീസ്റ്റൈലിൽ ക്ലിക്ക് ചെയ്ത് "Make me muscular" എന്ന് ടൈപ്പ് ചെയ്യുക" എന്ന അടിക്കുറുപ്പും അവർ പോസ്റ്റിനു നൽകിയിട്ടുണ്ട്. തന്റെ പ്രായത്തിലുള്ളവർക്ക് സാങ്കേതികവിദ്യ എങ്ങനെ തമാശയായും സർഗ്ഗാത്മകമായും ഉപയോഗിക്കാം എന്ന് കാണിച്ചുതരികയാണ് നടി ഈ പോസ്റ്റിലൂടെ.

അഭിനയരംഗത്ത് എന്നും വ്യത്യസ്തത പുലർത്തുന്ന താരമാണ് നീന ഗുപ്ത. സാൻസ്, ബധായി ഹോ, പഞ്ചായത്ത് തുടങ്ങിയ ഷോകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തയാണ് അവർ. കാർത്തിക് ആര്യന്റെ അമ്മയായി 'തൂ മേരി മേം തേര' എന്ന ചിത്രത്തിലാണ് നീന അവസാനമായി അഭിനയിച്ചത്. ‘1000 ബേബീസ്’എന്ന വെബ് സീരീസിലൂടെ മലയാളത്തിലും അവർ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. സഞ്ജയ് മിശ്രയോടൊപ്പം 'വധ് 2' ആണ് അടുത്ത ചിത്രം. ഫെബ്രുവരി 6-നാണ് റിലീസ്.

Ads by Google
Tuesday 13 Jan 2026 02.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google