Thursday, March 19, 2026 Last Updated 21 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 01.56 PM

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഫിന് സീറ്റ് 20 ആയി ; ഉപതെരഞ്ഞെടുപ്പുകളില്‍ മേല്‍ക്കോയ്മ

uploads/news/2026/01/820548/udf.jpg

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് വാര്‍ഡുകളില്‍ രണ്ടിടത്ത് യുഡിഎഫും ഒരു വാര്‍ഡില്‍ എല്‍ഡിഎഫും ജയിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്തും മലപ്പുറം മുത്തേടം പഞ്ചായത്തിലെ പായിംപാടത്തും യുഡിഎഫ് വിജയിച്ചപ്പോള്‍ പാമ്പാക്കുട പഞ്ചായത്തില്‍ ഓണക്കൂര്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.

വിഴിഞ്ഞത്തെ സിറ്റിങ് സീറ്റ് നഷ്ടമായത് എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായി. 2015ല്‍ കോണ്‍ഗ്രസില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്ത വിഴിഞ്ഞം വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിക്കുകയാണ്. വിഴിഞ്ഞം വാര്‍ഡില്‍ 83 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ എച്ച് സുധീര്‍ഖാന്‍ വിജയിച്ചത്. ഈ വിജയത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ സീറ്റ് എണ്ണം 20 ആയി.

കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവുണ്ടായിരുന്ന ബിജെപിയ്ക്ക് പ്രതീക്ഷ ഫലവത്തായില്ല. മുത്തേടം പഞ്ചായത്തിലെ പായിംപാടം ഏഴാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി കൊരമ്പയില്‍ സുബൈദയാണ് 222 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. സുബൈദ 501 വോട്ടുകള്‍ നേടി. എറണാംകുളം ജില്ലയിലെ പാമ്പാക്കുട പഞ്ചായത്തില്‍ ഓണക്കൂര്‍ വാര്‍ഡ് നിലനിര്‍ത്താനായതാണ് എല്‍ഡിഎഫിന്റെ ഏക ആശ്വാസം. സിപിഐഎം സ്ഥാനാര്‍ത്ഥി സി ബി രാജീവ് 221 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

15 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 9 വാര്‍ഡുകള്‍ നേടി യുഡിഎഫ് ഭരണം സ്വന്തമാക്കി. സ്ഥാനാര്‍ത്ഥികളുടെ നിര്യാണത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് പ്രത്യേക തെരഞ്ഞെടുപ്പുകള്‍ നടത്തിയത്.

Ads by Google
Tuesday 13 Jan 2026 01.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google