Thursday, March 19, 2026 Last Updated 17 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 01.28 PM

സർക്കാർ സ്കൂളിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയി; രക്ഷപ്പെടുത്തി പൊലീസ്

കുട്ടികളുമായി പോയ ബൈക്ക് ഉത്തക കന്നഡ ജില്ലയിലെ ജോയ്ഡയിൽ അപകടത്തിൽപ്പെട്ടതോടെയാണ് പൊലീസ് സമയോചിതമായി ഇടപെട്ടത്.
children, kidnapped

കർണാടകയിലെ ധാ‍ർവാഡിൽ സർക്കാർ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വിദ്യാർത്ഥികളെ പൊലീസ് രക്ഷപ്പെടുത്തി. കുട്ടികളുമായി പോയ ബൈക്ക് ഉത്തക കന്നഡ ജില്ലയിലെ ജോയ്ഡയിൽ അപകടത്തിൽപ്പെട്ടതോടെയാണ് പൊലീസ് സമയോചിതമായി ഇടപെട്ടത്. സംഭവത്തിൽ ഹുബ്ബള്ളി സ്വദേശി മുഹമ്മദ് കരീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ധാർവാഡിലെ കമലാപുര സർക്കാർ പ്രൈമറി സ്കൂളിൽ നിന്ന് ഇന്നലെ ഉച്ചഭക്ഷണം കഴിഞ്ഞതിന് പിന്നാലെയാണ് രണ്ട്, മൂന്ന് ക്ലാസ് വിദ്യാർത്ഥികളെ കാണാതായത്. ക്ലാസ് മുറിയിലെത്തിയ ഒരാൾ കുട്ടികളെ ബൈക്കിൽ കയറ്റി കൊണ്ടുപോയെന്ന് മറ്റ് കുട്ടികൾ പറ‍ഞ്ഞതോടെ രക്ഷിതാക്കളും നാട്ടുകാരും പാഞ്ഞെത്തി. പിന്നാലെ പൊലീസുമെത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ 50 വയസിലേറെ പ്രായമുള്ള ഒരാൾ കുട്ടികളുമായി ബൈക്കിൽ പോയെന്ന് വ്യക്തമായി. പിന്നീട് നടത്തിയ തിരച്ചിലില്‍ കാണാതായ കുട്ടികളെ കണ്ടെത്തുകയായിരുന്നു.

കുട്ടികളെ പ്രഥമ ശുശ്രൂഷകൾക്ക് ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. സംഭവം സർക്കാർ സ്കൂളുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

Ads by Google
Tuesday 13 Jan 2026 01.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google