Thursday, March 19, 2026 Last Updated 21 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 01.06 PM

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു ; ജാമ്യാപേക്ഷ 16 ന് പരിഗണിക്കും

uploads/news/2026/01/820538/rahul-mankoottathi.jpg

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. ജാമ്യാപേക്ഷ 16 ന് പരിഗണിക്കും. പോലീസ് നല്‍കിയ അപേക്ഷ പരിഗണിച്ച് മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. രാഹുലുമായി എസ്‌ഐടി സംഘം ഉടന്‍ തെളിവെടുപ്പ് നടത്തും. നിലവില്‍ മാവേലിക്കര സബ് ജയിലില്‍ റിമാന്റിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.

പത്തനംതിട്ടയിലെ ഹോട്ടലില്‍ അടക്കം തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ പദ്ധതി. രാഹുല്‍ തന്നെ പത്തനം തിട്ടയിലെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് യുവതിയുടെ പരാതി. അതിജീവിതയുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.. അത് കണ്ടെത്താന്‍ പാലക്കാടും അടൂരും എത്തിച്ചും തെളിവെടുപ്പ് നടത്തും. പീഡനെത്ത തുടര്‍ന്ന് ഗര്‍ഭിണിയായപ്പോള്‍ അധിക്ഷേപിക്കുകയും ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുകയും ചെയ്തതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. സാമ്പത്തീകമായി ചൂഷണം ചെയ്‌തെന്നും ആക്ഷേപമുണ്ട്.

വിശദമായ തെളിവെടുപ്പിനായി ഒരാഴ്ച കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം. വിവാഹവാഗ്ദാനം നല്‍കി ഹോട്ടലില്‍ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണി ആക്കിയെന്നാണ് കേസ്. രാഹുലുമായി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ആറുമണിക്കൂറിലധികം ചോദ്യം ചെയ്തെങ്കിലും രാഹുല്‍ പൂര്‍ണമായി സഹകരിച്ചിരുന്നില്ല.

ജാമ്യം നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും പൊലീസിന്റെ റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം വാദം തുടര്‍ന്നാല്‍ മതി എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ജാമ്യം നിഷേധിച്ചാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ ആലോചന.

Ads by Google
Tuesday 13 Jan 2026 01.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google