Thursday, March 19, 2026 Last Updated 15 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 12.41 PM

അന്ന് ഉമ്മന്‍ ചാണ്ടി നല്‍കിയ നിര്‍ദേശം പരിഗണിച്ചിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു ; വിമര്‍ശിച്ച് വി.എം സുധീരന്‍

uploads/news/2026/01/820531/vm-sudheeran.jpg

തിരുവനന്തപുരം: അന്ന് ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച അഖിലിനെ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനാക്കിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ നല്ല ഫലം കിട്ടുമായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. അന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടിയ പേര് ജെ എസ് അഖിലിന്റേതായിരുന്നു. ഇക്കാര്യം വ്യക്തമാക്കി ഒരു പേരില്‍ അദ്ദേഹം മാര്‍ക്ക് ചെയ്തു നല്‍കുകയും ചെയ്‌തെങ്കിലും പിന്നീട് അട്ടിമറിക്കപ്പെട്ടു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗികാപവാദ കേസില്‍ കുടുങ്ങി കോണ്‍ഗ്രസ് പ്രതിരോധത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് വിമര്‍ശനം. പിന്നീട് നടന്ന ചരടുവലികളില്‍ ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശം നടപ്പായില്ല. ഈ വിഷയത്തില്‍ അന്ന് തന്നെ പാര്‍ട്ടിയ്ക്കും ഗ്രൂപ്പിനും ഉള്ളില്‍ ഭിന്നതയ്ക്ക് വഴിവച്ചിരുന്നു എന്നാണ് വിവരം. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ എന്ന നിലയില്‍ ആയിരുന്നു ഷാഫി പറമ്പില്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ നിര്‍ണായക സമയത്ത് എ ഗ്രൂപ്പിന്റെ താത്പര്യങ്ങള്‍ക്ക് അപ്പുറത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഗണിച്ചെന്നാണ് പൊതുവികാരം.

ഉമ്മന്‍ചാണ്ടി വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്ത് 2023 ലാണ് ഈ സംഭവം നടന്നത്. അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കേണ്ട കെ എം അഭിജിത്ത്, ജെ എസ് അഖില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ പേരുകളുമായി അന്ന് ഷാഫി പറമ്പിലും ബെന്നി ബെഹന്നാനും ഉള്‍പ്പെടെയുള്ള നേതാക്കളാണ് ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചത്.

Ads by Google
Tuesday 13 Jan 2026 12.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google