Thursday, March 19, 2026 Last Updated 15 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 10.50 AM

എല്‍ഡിഎഫിന്റെ മേഖലാ ജാഥയില്‍നിന്ന് ജോസ് കെ മാണി പിന്മാറിയേക്കും ; പകരം കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍ ജയരാജ്

uploads/news/2026/01/820512/kerala-congrass-jose-k-mani.gif

തിരുവനന്തപുരം: കേരളാകോണ്‍ഗ്രസ് എമ്മിന്റെ ഇടതുപക്ഷത്തെ നിലനില്‍പ്പ് തന്നെ സംശയമാക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം ലക്ഷ്യമിട്ട് എല്‍ഡിഎഫ് നടത്തുന്ന മേഖലാ ജാഥയില്‍നിന്ന് ജോസ് കെ മാണി പിന്മാറിയേക്കുമെന്ന് സൂചന. പകരം കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍ ജയരാജ് ജാഥ നയിച്ചേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇത് ജോസ് കെ മാണി ഗ്രൂപ്പ് യുഡിഎഫിന്റെ ഭാഗമാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്. നേരത്തേ എല്‍ഡിഎഫിന്റെ സത്യാഗ്രഹത്തില്‍ നിന്നും ജോസ്‌കെ മാണി വിട്ടു നിന്നിരുന്നു.

ഫെബ്രുവരി ആറ് മുതല്‍ 13വരെ ആറന്മുളയില്‍നിന്ന് തുടങ്ങി അങ്കമാലിയില്‍ അവസാനിക്കുന്ന എല്‍ഡിഎഫിന്റെ മധ്യമേഖലാ ജാഥ. ഇതിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നേരത്തേ തന്നെ ജോസ് കെ മാണിയെ തീരുമാനിച്ചിട്ടുണ്ട്. മുന്നണിമാറ്റത്തിന്റെ സൂചനകള്‍ നലകി ജാഥാ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ജോസ് കെ മാണി മാറിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. റാലിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ഒഴിവാകാന്‍ ജോസ് കെ മാണി തയ്യാറെടുക്കുന്നതായും റാലി നയിക്കാന്‍ എന്‍ ജയരാജിനോട് ആവശ്യപ്പെട്ടതുമായാണ് വിവരം.

മുന്നണി മാറ്റം സംബന്ധിച്ച് ജോസ് കെ മാണി എന്ത് തീരുമാനം എടുത്താലും ഒപ്പമുണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് എമ്മിന്റെ നാല് എംഎല്‍എമാര്‍ ഉറപ്പുനല്‍കി. കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍ ജയരാജ്, പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍, റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍ എന്നിവരാണ് ജോസ് കെ മാണിയെ നിലപാട് അറിയിച്ചത്.

കേരള കോണ്‍ഗ്രസ് എമ്മിനെ എങ്ങിനെയും യുഡിഎഫിലെത്തിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം നടത്തുന്നതായാണ് വിവരം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ജോസ് കെ മാണിയുമായി ഫോണില്‍ സംസാരിച്ചെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഇടപെടുന്നുണ്ട് എന്നാണ് വിവരം.

Ads by Google
Tuesday 13 Jan 2026 10.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google