Thursday, March 19, 2026 Last Updated 23 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 10.17 AM

താമര കണ്ടാല്‍ എന്തിനാണ് ഈ അസ്വസ്ഥത ; താമര പ്രിന്റുള്ള മുണ്ട് ഉടുത്ത് കലോത്സവവേദിയില്‍ സുരേഷ്‌ഗോപി

uploads/news/2026/01/820508/sureshgopi.jpg

തൃശ്ശൂര്‍: താമര കണ്ടാല്‍ ആര്‍ക്കെങ്കിലും അസ്വസ്ഥത തോന്നുമോയെന്നും താമരയോട് എങ്ങനെയാണ് രാഷ്ട്രീയം കാണാന്‍ കഴിയുന്നതെന്നും തൃശൂര്‍ള്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ്‌ഗോപി. കലോത്സവ വേദികളുടെ പേരില്‍നിന്ന് നേരത്തെ താമര ഒഴിവാക്കിയ സംഭവത്തിലായിരുന്നു പ്രതികരണം. കലോത്സവേദിക്ക് പുഷ്പങ്ങളുടെ പേര് നല്‍കിയതില്‍ താമരയുടെ പേര് മാത്രം നല്‍കാത്തത് വിവാദമായിരുന്നു.

താമര പൂജാ പുഷ്പമല്ലേ എന്നും എല്ലാത്തിലും രാഷ്ട്രീയം കാണുന്നതാണ് പ്രശ്നമെന്നും സംഘാടകരെ ആരെങ്കിലും വഴിതെറ്റിച്ചതാകാമെന്നും രാഷ്ട്രം എന്ന് വിചാരിച്ചാല്‍ മതിയെന്നും സുരേഷ്‌ഗോപി പറഞ്ഞു. കലയുടെ ലോകത്ത് രാഷ്ട്രീയം കാണേണ്ട ആവശ്യമില്ല. സുരേഷ് ഗോപി പറഞ്ഞു. നാളെ ആരംഭിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദി സുരേഷ്‌ഗോപി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

താമര പൂവിന്റെ ചിത്രമുള്ള മുണ്ട് ഉടുത്താണ് സുരേഷ് സുരേഷ് ഗോപി എത്തിയത്. 2026 ലെ തൃശ്ശൂര്‍ പൂരത്തിന്റെ കര്‍ട്ടന്‍ റെയ്സറായിരിക്കും കലോത്സവമെന്നും പറഞ്ഞു. പൂരം കാണുന്നതു പോലെ ലോകം മുഴുവന്‍ കലോത്സവവും ഏറ്റെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ലാസിക് കലകളും മിമിക്രിയും കാണാനായി കാത്തിരിക്കുകയാണെന്നും എം പി പറഞ്ഞു.

നേരത്തേ വേദിയ്ക്ക് പുഷ്പങ്ങളുടെ പേരിട്ടതില്‍ താമരയെ ഒഴിവാക്കിയത് യുവമോര്‍ച്ചയടക്കം പ്രതിഷേധിക്കുകയുമുണ്ടായി. താമര രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നമായതിനാല്‍ വിവാദം വേണ്ടെന്ന് കരുതിയാണ് ഒഴിവാക്കിയതാന്ന് ആയിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വിശദീകരണം. പിന്നീട് ഡാലിയയുടെ പേര് ഒഴിവാക്കി പതിനഞ്ചാം നമ്പര്‍ വേദിക്ക് താമര എന്ന് പേരിടാന്‍ തീരുമാനിക്കുകയും ചെയ്തു.

Ads by Google
Tuesday 13 Jan 2026 10.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google