Thursday, March 19, 2026 Last Updated 23 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 09.57 AM

ജെനീഷിന്‍റെയും രേഷ്മയുടെയും ദുരൂഹ മരണത്തില്‍ ബ്ലേഡ് മാഫിയക്കെതിരെ പൊലീസില്‍ പരാതി നല്‍കി കുടുംബം

. ബത്തേരി സ്വദേശികളായ ബ്ലേഡ് മാഫിയ സംഘം ഭീഷണിപ്പെടുത്തിയെന്നും ആക്രമിച്ചെന്നുമാണ് പരാതി.
jinesh reshma death, blade mafia

വയനാട് സ്വദേശി ജിനേഷ് ഇസ്രായേലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന് പിന്നാലെ ഭാര്യ രേഷ്മയും ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഇരുവരുടെയും മരണത്തിൽ ബ്ലേഡ് മാഫിയക്ക് പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചു.

ബ്ലേഡ് മാഫിയ ജിനേഷിനെ ആക്രമിച്ചെന്നും രേഷ്മക്ക് ഭീഷണി ഉണ്ടായിരുന്നുവെന്നും ഇരുവരുടെയും അമ്മമാർ വ്യക്തമാക്കി . ബത്തേരി സ്വദേശികളായ ബ്ലേഡ് മാഫിയ സംഘം ഭീഷണിപ്പെടുത്തിയെന്നും ആക്രമിച്ചെന്നുമാണ് പരാതി.

ബത്തേരി സ്വദേശികളായ മധു, മനു, സൂരജ് എന്നിവർക്കെതിരെയാണ് കുടുംബത്തിന്റെ പരാതി. പലരെയും സംഘം ഭീഷണിപ്പെടുത്തിയതായി മുൻപും പരാതിയുണ്ട്. സാമ്പത്തിക ഇടപാടിന്റെ പേരിൽ മകൻ മരിച്ച ശേഷവും രേഷ്മയെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

Ads by Google
Tuesday 13 Jan 2026 09.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google