Thursday, March 19, 2026 Last Updated 23 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 09.32 AM

ബന്ധങ്ങള്‍ക്ക് മൂല്യം കല്‍പ്പിക്കാത്തതിന്റെ പ്രശ്നം ; അതിജീവിതനൊപ്പമെന്ന് പ്രതികരിച്ച് പത്തനംതിട്ട ജില്ലാപഞ്ചായത്തംഗം

uploads/news/2026/01/820458/sreeni.jpg

ലൈംഗികാപവാദ കേസില്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പരസ്യ പിന്തുണയുമായി ഫേസ്ബുക്ക് ലൈവില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം. രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് നേതാക്കളെല്ലാം ഒന്നിച്ച് എതിര്‍ക്കുമ്പോഴാണ് പിന്തുണയുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മ രംഗത്ത് വന്നിരിക്കുന്നത്.

മാധ്യമങ്ങള്‍ ഇല്ലാ കഥകള്‍ മെനയുകയാണെന്നും പ്രതിസന്ധിയെ മറികടക്കാന്‍ അതിജീവിതന് കഴിയട്ടെ എന്നുമാണ് പ്രതികരണം. ബന്ധങ്ങള്‍ക്ക് മൂല്യം കല്‍പ്പിക്കാത്തതിന്റെ പ്രശ്നം ആണിത്, പരാതികളില്‍ കോടതി തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട് മൂന്നാം പരാതിയിലും അസ്വാഭാവികതയുണ്ടെന്നും ശ്രീനാ ദേവി കുഞ്ഞമ്മ പ്രതികരിച്ചു. സത്യത്തിനൊപ്പമാണ് നില്കുന്നത് അത് അവള്‍ക്കൊപ്പമാണോ അവനൊപ്പമാണോ എന്നത് നീതിന്യായ കോടതി തീരുമാനിക്കട്ടെ എന്നും പറയുന്നു. ഇതിന് മുന്‍പും രാഹുലിനെ പിന്തുണച്ചുകൊണ്ട് ശ്രീനാ ദേവി രംഗത്തെത്തിയിരുന്നു.

കേസില്‍ മാവേലിക്കര ജയിലിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്ന് തിരുവല്ല കോടതിയില്‍ ഹാജരാക്കും. വിവാഹവാഗ്ദാനം നല്‍കി ഹോട്ടലില്‍ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണി ആക്കിയെന്നാണ് കേസ്. മാവേലിക്കര സബ്ജയിലില്‍ നിന്നുമാണ് രാഹുലിനെ കോടതിയില്‍ ഹാജരാക്കുക.

Ads by Google
Tuesday 13 Jan 2026 09.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google