Thursday, March 19, 2026 Last Updated 21 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 08.31 AM

'ലവ് യൂ ടു മൂണ്‍ ആന്‍ഡ് ബാക്ക്' ; അതിജീവിതയുടെ വാക്ക് പ്രിന്റ് ചെയ്ത കപ്പുമായി മുഖ്യമന്ത്രി

uploads/news/2026/01/820450/pinarayi-1.jpg

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാപവാദ കേസില്‍ പരാതി നല്‍കിയ യുവതിക്ക് മുഖ്യമന്ത്രിയുടെ വ്യത്യസ്തമായ ഐക്യദാര്‍ഡ്യം ശ്രദ്ധേയമാകുന്നു. ആദ്യ പരാതിക്കാരി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലെ വരികള്‍ പ്രിന്റ് ചെയ്ത കപ്പ് പിടിച്ച മുഖ്യമന്ത്രിയുടെ ചിത്രങ്ങള്‍ വൈറലാകുകയാണ്. മനോവ്യഥകളിലെ 'ലവ് യൂ ടു മൂണ്‍ ആന്‍ഡ് ബാക്ക്' എന്ന കുറിപ്പാണ് കപ്പില്‍ പ്രിന്റ് ചെയ്തിരുന്നത്.

ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട് പിറക്കാതെ പോയ മാലാഖക്കുഞ്ഞുങ്ങളെക്കുറിച്ചുള്ള പോസ്റ്റിന് അവസാനം ചേര്‍ത്തിരുന്ന വാചകമായിരുന്നു ഇത്.
ബലമായി പറിച്ച് മാറ്റപ്പെട്ട, കുഞ്ഞിനെ അത്രത്തോളം സ്നേഹിക്കുന്നുവെന്ന് സൂചിപ്പിക്കാനാണ് ഈ വാക്യം ഉപയോഗിച്ചത്. മുഖ്യമന്ത്രിയുടെ ചിത്രം വലിയ രീതിയില്‍ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പിന്നാലെ അതിജീവിത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു.

ആ കപ്പിലെ വാചകങ്ങള്‍ക്ക് എന്റെ ഉള്ളിലെ അടര്‍ത്തി മാറ്റപ്പെട്ട ജീവന്റെ തുടിപ്പുണ്ടെന്നാണ് അതിജീവിതയുടെ പോസ്റ്റ്. രാഹുല്‍ തനിക്ക് മേല്‍ ഭ്രൂണഹത്യയ്ക്ക് നിര്‍ബന്ധിച്ചെന്ന് ഉള്‍പ്പെടെയായിരുന്നു യുവതിയുടെ പരാതി.

യുവതിയുടെ വൈകാരിത കുറിപ്പ് ഇങ്ങനെ:

പ്രിയപ്പെട്ട ദൈവമേ,

എല്ലാ വഞ്ചനകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും വേദനകള്‍ക്കുമിടയിലും സ്വന്തം ബോധ്യങ്ങളിലൂന്നി മുന്നോട്ടുപോകാന്‍ ധൈര്യം നല്‍കിയ ദൈവത്തിന് നന്ദി.

എന്താണ് നടന്നതെന്ന് അങ്ങേക്കറിയാം. ഞങ്ങളുടെ ശരീരങ്ങള്‍ കടന്നാക്രമിക്കപ്പെട്ടങ്ങള്‍, ഞങ്ങളുടെ കുഞ്ഞുങ്ങളെ ബലമായി ഞങ്ങളില്‍ നിന്ന് പറിച്ചെടുത്തപ്പോള്‍, നീ ഞങ്ങളെ കൈവിട്ടില്ല. ഞങ്ങളുടെ മാലാഖക്കുഞ്ഞുങ്ങള്‍ സ്വര്‍ഗത്തിലിരുന്ന് ഞങ്ങളോട് പൊറുക്കട്ടേ. പ്രത്യേകിച്ചും തെറ്റായ ഒരു മനുഷ്യനെ വിശ്വസിച്ചതിന്, അവരുടെ അച്ഛനാകാന്‍ ഒരിക്കലും യോഗ്യതയില്ലാത്ത ഒരുവരെ തിരഞ്ഞെടുത്തതിന് ഞങ്ങളോട് പൊറുക്കട്ടേ. ഭയമില്ലാതെ, ആക്രമണമില്ലാതെ, അവരെ സംരക്ഷിക്കാന്‍ കഴിയാതെ പോയ ലോകത്തില്‍ നിന്ന് ഒരുപാട് അകന്ന് അവരുടെ ആത്മാക്കള്‍ സമാധാനത്തോടെ വിശ്രമിക്കട്ടേ.

ഞങ്ങളുടെ കണ്ണീര്‍ സ്വര്‍ഗത്തെ തൊടുന്നുവെങ്കില്‍ ഞങ്ങളുടെ കുഞ്ഞുങ്ങളോട് ഒരുകാര്യം മാത്രം പറയുന്നു. നിങ്ങളുടെ അമ്മ നിങ്ങളെ ഒരിക്കലും മറക്കില്ല. നിങ്ങളുടെ നിലനില്‍പ്പും നിങ്ങളുടെ ആത്മാവും വിലയുള്ളവയാണ്. അമ്മമാര്‍ നിങ്ങളെ ഹൃദയത്തിലെടുത്ത് നടക്കും. കുഞ്ഞാറ്റേ, അമ്മ ഈ ലോകത്തോളം നിന്നെ സ്‌നേഹിക്കുന്നു.

Ads by Google
Tuesday 13 Jan 2026 08.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google