Thursday, March 19, 2026 Last Updated 17 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 13 Jan 2026 12.14 AM

അതിജീവിതയുടെ അഭിഭാഷകയ്‌ക്കെതിരെ വിചാരണക്കോടതി; കോടതിയില്‍ എത്തിയത്‌ 10 ദിവസത്തില്‍ താഴെ; വന്നാലും ഉറക്കം, ഇന്നലെയും ഹാജരായില്ല

uploads/news/2026/01/820418/k4.jpg

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി വിചാരണക്കോടതി. വിചാരണസമയത്ത്‌ അഭിഭാഷക കോടതിയില്‍ വന്നത്‌ പത്ത്‌ ദിവസത്തില്‍ താഴെയാണെന്നും അരമണിക്കൂര്‍ മാത്രമാണ്‌ അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളതെന്നുമാണു കോടതിയുടെ രൂക്ഷ വിമര്‍ശനം.
വിചാരണസമയത്ത്‌ പത്തുദിവസത്തില്‍ താഴെ മാത്രമാണ്‌ അഭിഭാഷക കോടതിയില്‍ എത്തിയത്‌. അരമണിക്കൂര്‍ മാത്രമാണ്‌ അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളത്‌. ആ സമയം ഉറങ്ങുകയാണു പതിവ്‌.
വിശ്രമസ്‌ഥലം എന്ന രീതിയിലാണ്‌ അഭിഭാഷക കോടതിയില്‍ എത്താറുള്ളത്‌. എന്നിട്ടാണു കോടതി അതു കേട്ടില്ല, പരിഗണിച്ചില്ലെന്നു പറയാറുള്ളതെന്നും കോടതി വിമര്‍ശിച്ചു.
കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണു വിമര്‍ശനം.
അതിജീവിതയുടെ അഭിഭാഷക ഇന്നലെയും ഹാജരായിരുന്നില്ല. ദിലീപ്‌ കേസില്‍ വിധി എതിരായപ്പോള്‍ കോടതിയെ വിമര്‍ശിച്ച്‌ അഡ്വ. ടി.ബി. മിനി രംഗത്തുവന്നിരുന്നു.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 13 Jan 2026 12.14 AM
YOU MAY BE INTERESTED
Ads by Google
Ads by Google