Thursday, March 19, 2026 Last Updated 17 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 13 Jan 2026 12.13 AM

കേരള സർവകലാശാല വിസിക്ക് തിരിച്ചടി; മുന്‍ രജിസ്‌ട്രാര്‍ക്ക്‌ നല്‍കിയ കുറ്റാരോപണ നോട്ടീസ്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

uploads/news/2026/01/820411/Anil-Mohan-kunnu.jpg

കൊച്ചി: കേരളാ യൂണിവേഴ്‌സിറ്റിയിലെ രജിസ്‌ട്രാര്‍-വി.സി തര്‍ക്കത്തില്‍ വി.സിക്ക്‌ തിരിച്ചടി. മുന്‍ രജിസ്‌ട്രാര്‍ ഡോ. കെ.എസ്‌ അനില്‍കുമാറിന്‌ നല്‍കിയ കുറ്റാരോപണ നോട്ടീസ്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. നോട്ടീസിന്മേല്‍ തുടര്‍നടപടികള്‍ പാടില്ലെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടു. മുന്‍ രജിസ്‌ട്രാര്‍ അനില്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ്‌ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്‌.
സസ്‌പെന്‍ഷന്‍ കാലയളവില്‍ ഫയലുകള്‍ കൈകാര്യം ചെയ്‌തതിലാണ്‌ വി.സി കുറ്റാരോപണ നോട്ടീസ്‌ നല്‍കിയത്‌. സര്‍വകലാശാല ചട്ടം 10/13 പ്രകാരമാണ്‌ അനില്‍കുമാറിന്‌ വി.സി നോട്ടീസ്‌ അയച്ചത്‌. അത്തരമൊരു നോട്ടീസ്‌ നല്‍കാന്‍ വി.സിക്ക്‌ അധികാരം ഉണ്ടോയെന്ന്‌ വിശദീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. രജിസ്‌ട്രാര്‍ ആയി അനില്‍കുമാര്‍ വരികയും പുനര്‍നിയമനം നടത്തുകയും ചെയ്‌തതിന്‌ പിന്നാലെയാണ്‌ ഭാരതാംബ വിവാദത്തില്‍ രജിസ്‌ട്രാര്‍-വി.സി തര്‍ക്കം ആരംഭിക്കുന്നത്‌. പിന്നീട്‌ ഇത്‌ സംസ്‌ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. ഭാരതാംബ വിവാദത്തെത്തുടര്‍ന്ന്‌ അനില്‍കുമാറിനെ വി.സി സസ്‌പെന്‍ഡ്‌ ചെയ്‌തു. അത്‌ ഗവര്‍ണര്‍ ഉള്‍പ്പടെ ശരിവെക്കുകയും ചെയ്‌തിരുന്നു. എന്നാല്‍, സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ അനില്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ്‌ അനില്‍കുമാറിന്റെ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ചുകൊണ്ട്‌ ശാസ്‌താംകോട്ട ഡി.ബി കോളേജിലേക്ക്‌ പ്രിന്‍സിപ്പലായി മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയത്‌.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 13 Jan 2026 12.13 AM
YOU MAY BE INTERESTED
Ads by Google
Ads by Google