Thursday, March 19, 2026 Last Updated 19 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 13 Jan 2026 12.13 AM

പുനരാരംഭിക്കുന്നത് 250 വര്‍ഷം മുമ്പ്‌ ബ്രിട്ടീഷുകാര്‍ നിര്‍ത്തലാക്കിയ മഹാമാഘ മഹോത്സവം; ദക്ഷിണേന്ത്യയുടെ കുംഭമേളയ്‌ക്കൊരുങ്ങി നിളാതീരവും തിരുനാവായയും

ഭാരതപ്പുഴയുടെ ഉത്ഭവസ്‌ഥാനമായ തമിഴ്‌നാട്ടിലെ ത്രിമൂര്‍ത്തി മലയില്‍നിന്ന്‌ തിരുനാവായ ത്രിമൂര്‍ത്തി സംഗമത്തിലേക്കുള്ള മഹാമേരു രഥയാത്രയും 19 ന്‌ രാവിലെ ആരംഭിക്കും
uploads/news/2026/01/820402/Thirunavaya.jpg

കൊച്ചി: ദക്ഷിണേന്ത്യയുടെ കുംഭമേളയായ മഹാമാഘ മഹോത്സവം മലപ്പുറം ജില്ലയില്‍ ഭാരതപ്പുഴയുടെ തീരമായ തിരുനാവായയിലും താപസന്നൂരിലും നടക്കും. ഈമാസം 18 മുതല്‍ ഫെബ്രുവരി മൂന്നു വരെയാണ്‌ കുംഭമേള. മാഘഗുപ്‌ത നവരാത്രി ആരംഭദിനമായ 19 ന്‌ രാവിലെ 11 ന്‌ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്‌ അര്‍ലേക്കര്‍ ധര്‍മ്മ ധ്വജാരോഹണം നിര്‍വഹിക്കും. ഭാരതപ്പുഴയുടെ ഉത്ഭവസ്‌ഥാനമായ തമിഴ്‌നാട്ടിലെ ത്രിമൂര്‍ത്തി മലയില്‍നിന്ന്‌ തിരുനാവായ ത്രിമൂര്‍ത്തി സംഗമത്തിലേക്കുള്ള മഹാമേരു രഥയാത്രയും 19 ന്‌ രാവിലെ ആരംഭിക്കും. ഭാരതീയ ധര്‍മ്മ പ്രചാരസഭയുടെ ആചാര്യന്‍ ഡോ. ശ്രീനാഥ്‌ കാരയാട്ടാണ്‌ യാത്ര നയിക്കുന്നത്‌.

19 ന്‌ വൈകിട്ട്‌ ആറിന്‌ തിരുനാവായയില്‍ മോഹന്‍ജി ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ പ്രഥമ നിളാ ആരതി മോഹന്‍ജി നിര്‍വഹിക്കും.
കാശി ദശാശ്വമേധ്‌ ഘാട്ടിലെ ഗംഗാ ആരതി പണ്ഡിറ്റുകള്‍ അര്‍ച്ചകരാകുന്ന ആരതി ഫെബ്രുവരി മൂന്നുവരെ ദിവസവും വൈകിട്ട്‌ നിളാതീരത്തു നടക്കും. ദിവസവും രാവിലെ സ്‌നാനത്തിനും വൈദികക്രിയകള്‍ക്കും ഗായത്രി ഗുരുകുലം ആചാര്യന്‍ അരുണ്‍ പ്രഭാകര്‍ നേതൃത്വം നല്‍കും. പ്രധാന ദിനമായ മാഘപൂര്‍ണിമയിലെ തൈപ്പൂയാഘോഷങ്ങള്‍ ക്യാപ്‌റ്റന്‍ രജിത്‌ കുമാറിന്റെ നേതൃത്വത്തില്‍ നടക്കും. 19 മുതല്‍ ഫെബ്രുവരി മൂന്നുവരെ നവകോടി നാരായണജപാര്‍ച്ചനയും ഉണ്ടായിരിക്കും. ഫെബ്രുവരി മൂന്നിന്‌ രാവിലെ അമൃതസ്‌നാനത്തോടേയും യതിപൂജയോടെയുമാണ്‌ മഹോത്സവം സമാപിക്കുന്നത്‌.

250 വര്‍ഷം മുമ്പ്‌ ബ്രിട്ടീഷുകാരുടെ ഇടപെടലോടെ നിലച്ച മഹാമാഘ മഹോത്സവമാണു പുനരാരംഭിക്കുന്നതെന്ന്‌ മഹാമാഘ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘാടക സമിതി ചെയര്‍മാനും തിരുനാവായ നാവാമുകുന്ദ ക്ഷേത്രം മേല്‍ശാന്തിയുമായ അരീക്കര സുധീര്‍ നമ്പൂതിരി, വര്‍ക്കിങ്‌ ചെയര്‍മാന്‍ കെ. ദാമോദരന്‍, ചീഫ്‌ കോ ഓര്‍ഡിനേറ്റര്‍ കെ. കേശവദാസ്‌ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 13 Jan 2026 12.13 AM
YOU MAY BE INTERESTED
Ads by Google
Ads by Google