Thursday, March 19, 2026 Last Updated 17 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 13 Jan 2026 12.13 AM

സംസ്‌കൃത സര്‍വകലാശാല: തിരക്കിട്ട അധ്യാപക നിയമനനീക്കം ഗവര്‍ണര്‍ തടഞ്ഞു

uploads/news/2026/01/820398/Rajendra-Arlekar.jpg

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു തൊട്ടുമുമ്പ്‌, 2021-ല്‍ വിജ്‌ഞാപനം ചെയ്‌ത അധ്യാപകതസ്‌തികകളില്‍ ഇപ്പോള്‍ തിരക്കിട്ട്‌ നിയമനം നടത്താനുള്ള നീക്കം നിര്‍ത്തിവയ്‌ക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കാലടി സംസ്‌കൃത സര്‍വകലാശാല താത്‌കാലിക വൈസ്‌ ചാന്‍സലര്‍ ഡോ: കെ.കെ. ഗീതാകുമാരിക്കു നിര്‍ദേശം നല്‍കി. സര്‍കലാശാലയുടെ ആറ്‌ ഏക്കര്‍ ഭൂമി സ്‌റ്റേഡിയം നിര്‍മാണത്തിനായി സ്വകാര്യ ഏജന്‍സിക്കു വിട്ടുകൊടുക്കാനുള്ള സിന്‍ഡിക്കേറ്റ്‌ തീരുമാനം തടഞ്ഞതിനു പിന്നാലെയാണ്‌ ഗവര്‍ണറുടെ അടുത്തനീക്കം.
പ്രഫസര്‍മാരുടെയും ഗസ്‌റ്റ്‌ അധ്യാപകരുടെയും എണ്ണം വിദ്യാര്‍ഥി-അധ്യാപക അനുപാതത്തേക്കാള്‍ കൂടുതലാണെന്നും, വിദ്യാര്‍ഥികള്‍ കുറവുള്ള പ്രാദേശികകേന്ദ്രങ്ങള്‍ പൂട്ടണമെന്നുമുള്ള അക്കൗണ്ടന്റ്‌ ജനറല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ മറച്ചുവച്ച്‌ സ്‌ഥിരം നിയമനങ്ങള്‍ നടത്താനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട്‌ സേവ്‌ യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയും സിന്‍ഡിക്കേറ്റിലെ ബി.ജെ.പി. അനുകൂല അംഗങ്ങളും ഗവര്‍ണര്‍ക്കു നിവേദനം നല്‍കിയിരുന്നു. വിജ്‌ഞാപനം അഞ്ചുവര്‍ഷം മുമ്പുള്ളതായതിനാല്‍ പുനര്‍വിജ്‌ഞാപനം അനിവാര്യമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
സാമ്പത്തികത്തകര്‍ച്ച നേരിടുന്ന സര്‍കലാശാല, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ രണ്ടുവര്‍ഷമായി തടഞ്ഞുവച്ചിരിക്കേയാണ്‌ സി.പി.എം. സിന്‍ഡിക്കേറ്റ്‌ അംഗങ്ങളുടെ സമ്മര്‍ദത്തിനു വി.സി. വഴങ്ങുന്നതെന്നു സേവ്‌ യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി കുറ്റപ്പെടുത്തി. സര്‍വകലാശാലയിലെ അധ്യാപികയായ ഗീതാകുമാരിയെ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ഗവര്‍ണറായിരിക്കേയാണ്‌ താത്‌കാലിക വി.സിയായി നിയമിച്ചത്‌.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 13 Jan 2026 12.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google