Thursday, March 19, 2026 Last Updated 17 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Monday 12 Jan 2026 08.40 PM

പൊങ്കൽ ഉത്സവം; നാട്ടിലേക്ക് മടങ്ങണം'; നാളെ വിജയ് ചോദ്യം ചെയ്യലിന് ഹാജരാകില്ല

ദില്ലി സിബിഐ ആസ്ഥാനത്തെ ചോദ്യം ചെയ്യൽ 5 മണിക്കൂർ നീണ്ടു.
vijay, questioning

കരൂർ ആൾക്കൂട്ട ദുരന്തത്തിൽ സിബിഐ ടിവികെ അധ്യക്ഷൻ വിജയ്‍യുടെ മൊഴിയെടുത്തു . ദില്ലി സിബിഐ ആസ്ഥാനത്തെ ചോദ്യം ചെയ്യൽ 5 മണിക്കൂർ നീണ്ടു.

നാളെയും ചോദ്യം ചെയ്യാൻ ഹാജരാകണമെന്നായിരുന്നു സിബിഐ നിർദേശം. എന്നാൽ, പൊങ്കൽ ഉത്സവം കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങണമെന്ന വിജയ്‍യുടെ ആവശ്യം പരി​ഗണിച്ച് സിബിഐ നിർദേശം പിൻവലിച്ചു. വിജയ്‍യുടെ അഭിഭാഷക സംഘം തീയതി മാറ്റി നൽകണമെന്ന് സിബിഐയെ അറിയിച്ചു. മറ്റൊരു തീയതി നൽകി പിന്നീട് വീണ്ടും വിളിപ്പിക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. വിജയ്‍യുടെ ചോദ്യം ചെയ്യലിനിടെ സിബിഐ ഓഫീസിന് പുറത്ത് ആരാധകരും ടിവികെ പ്രവർത്തകരും പ്രതിഷേധം നടത്തി.

Ads by Google
Monday 12 Jan 2026 08.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google