Thursday, March 19, 2026 Last Updated 19 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Monday 12 Jan 2026 06.39 PM

മലപ്പുറം തിരുനാവായയിൽ ദക്ഷിണേന്ത്യയിലെ കുംഭമേള, ജനുവരി 18 മുതൽ ഫെബ്രുവരി മൂന്ന് വരെ

മാഘ ഗുപ്ത നവരാത്രി ആരംഭ ദിനമായ 19 ന് രാവിലെ 11 മണിക്ക് ഗവർണർ രാജേന്ദ്ര അർലേക്കർ മഹാമാഘമഹോത്സവത്തിന്റെ കൊടിയുയർത്തും.
malappuram, south india

2026 ലെ മഹാമാഘമഹോത്സവം മലപ്പുറം ജില്ലയിലെ തിരുനാവായയിലും താപസന്നൂരിലുമായി 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ നടക്കും. മാഘ ഗുപ്ത നവരാത്രി ആരംഭ ദിനമായ 19 ന് രാവിലെ 11 മണിക്ക് ഗവർണർ രാജേന്ദ്ര അർലേക്കർ മഹാമാഘമഹോത്സവത്തിന്റെ കൊടിയുയർത്തും.

മഹാമാഘമഹോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനമായ തമിഴ്‌നാട്ടിലെ ത്രിമൂർത്തി മലയിൽ നിന്നും തിരുനാവായ ത്രിമൂർത്തി സംഗമത്തിലേക്കുള്ള മഹാമേരു രഥയാത്രയ്ക്കും 19ന് രാവിലെ തുടക്കമാകും. തമിഴ്‌നാട്ടിലെ പ്രമുഖ ആധീനങ്ങൾ പങ്കെടുക്കുന്ന യാത്ര ഭാരതീയ ധർമ്മ പ്രചാരസഭയുടെ ആചാര്യൻ യതീശാനന്ദനാഥൻ ഡോ. ശ്രീനാഥ് കാരയാട്ട് ആണ് നയിക്കുന്നത്. 19ന് വൈകീട്ട് 6 തിരുനാവായയിൽ മോഹൻജി ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന നിളാ ആരതിക്കും തുടക്കമാകും. ബ്രഹ്മർഷി മോഹൻജി പ്രഥമ ആരതി നടത്തും.

കാശി ദശാശ്വമേധ് ഘാട്ടിലെ ഗംഗാ ആരതി പണ്ഡിറ്റുകൾ അർച്ചകരാകുന്ന ആരതി ഫെബ്രുവരി 3 വരെ ദിവസവും വൈകീട്ട് നിളാതീരത്തു നടക്കും. മാഘമഹോത്സവത്തിൽ ദിവസവും രാവിലെ വേദഘോഷത്തോടെ നടക്കുന്ന സ്നാനത്തിനും വൈദികക്രിയകൾക്കും ഗായത്രി ഗുരുകുലം ആചാര്യൻ അരുൺ പ്രഭാകർ നേതൃത്വം നൽകും. പ്രധാനദിനമായ മാഘപൂർണ്ണിമയിലെ തൈപ്പൂയാഘോഷങ്ങൾ എൽ.എം.ആർ.കെ. ക്യാപ്റ്റൻ രജിത് കുമാർജിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കപ്പെടുന്നത്.

Ads by Google
Monday 12 Jan 2026 06.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google