Thursday, March 19, 2026 Last Updated 19 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Monday 12 Jan 2026 05.01 PM

‘ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചതെന്തിന്?’; ദേവസ്വം ബോർഡിനെതിരെ തുറന്നടിച്ച് ഹൈക്കോടതി

uploads/news/2026/01/820377/5.gif
photo - facebook

കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം. ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് പത്മകുമാറിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒരുകാരണവശാലം ഒഴിയാനാകില്ലെന്നും കോടതി ചൂണ്ടികാട്ടി. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചതെന്തിനെന്നും പിന്നെന്തിനാണ് ദേവസ്വം ബോർഡെന്നും കോടതി ചോദിച്ചു.

ചെറിയ ഇരയെ ഇട്ട് വലിയ മീനിനെ പിടിക്കുകായണ് ലക്ഷ്യമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ സ്വര്‍ണ വ്യാപാരി ഗോവര്‍ധൻ, മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍, മുരാരി ബാബു എന്നീ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആയിരുന്നു വിമർശനം. സാക്ഷിയാക്കേണ്ട തന്നെ പ്രതിയാക്കിയെന്ന് ഗോവർധനും , കുറ്റം ചെയ്യണമെന്ന് ഉദ്ദേശിച്ചല്ല ചെമ്പ് പാളിയെന്ന് എഴുതിയതെന്ന് എ പത്മകുമാറും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി.

അതേസമയം ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ രാജു. സ്വര്‍ണക്കൊള്ളയില്‍ കല്ലും നെല്ലും ഉടന്‍ തിരിഞ്ഞുവരും. അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്നും കൂടുതല്‍ പേര്‍ അകത്ത് പോയ്‌ക്കൊണ്ടിരിക്കുകയാണെന്നും കെ രാജു പറഞ്ഞു.

Ads by Google
Monday 12 Jan 2026 05.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google