Thursday, March 19, 2026 Last Updated 17 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Monday 12 Jan 2026 01.01 PM

കേന്ദ്രത്തിനുള്ളത് കേരളത്തെ തകര്‍ക്കാനുള്ള ആസൂത്രണം ; അര്‍ഹതപ്പെട്ടത് പോലും കേന്ദ്രം തടയുന്നു

uploads/news/2026/01/820346/pinarayi-vijayan1.jpg

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തെ തടയുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും കേരളത്തിന് അര്‍ഹതപ്പെട്ടത് പോലും കേന്ദ്രത്തിലെ അധികാരികള്‍ നിഷേധിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റെ ഈ സമീപനത്തിനെതിരെ കേരളത്തോട് താല്പര്യം ഉള്ള എല്ലാവരും ഒന്നിച്ചു നിന്ന് ശബ്ദം ഉയര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടക്കുന്ന നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സത്യഗ്രഹ സമരത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അനര്‍ഹമായത് ഒന്നും കേരളം ആവശ്യപ്പെടുന്നില്ലെന്നും കേരളം വികസനവുമായി മുന്നോട്ട് പോകുമ്പോള്‍ അത് തടസ്സപ്പെടുത്തുന്ന സമീപനമാണെന്നും തിക്തമായ അനുഭവം കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞു.

ഈ മാസം മുതല്‍ മാര്‍ച്ച് വരെ സംസ്ഥാനത്തിന് വിനിയോഗിക്കാന്‍ ലഭിക്കേണ്ട തുകയുടെ പകുതിയില്‍ അധികം കേന്ദ്ര സര്‍ക്കാര്‍ വെട്ടി കുറച്ചു. 12,000 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിക്കേണ്ടി ഇരുന്നത്. കേരളത്തിന്റെ തനത് വരുമാനം കൊണ്ടു മാത്രം മുന്നോട്ടു പോകാനാകില്ല അതിനായി വായ്പ കൂടി എടുക്കേണ്ടി വരും. അതുകൊണ്ടാണ് 5900 കോടി രൂപ ഒരു നീതീകരണവും ഇല്ലാതെ നിഷേധിച്ചത്.

സ്വന്തം കയ്യിലുള്ള അധികാരം അത് അമിതാധികാരം ആണെന്ന് ധരിക്കുന്നതാണ് കേന്ദ്രത്തിലെ അധികാരികള്‍. കേരളത്തോട് ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും പക പോക്കല്‍ നടപടിയാണുള്ളത് കേന്ദ്രസര്‍ക്കാര്‍ പക്ഷപാതപരമായ സമീപനം സ്വീകരിക്കുമ്പോള്‍ ഇവിടെയുള്ള കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപി അതിന്റെ കൂടെയാണ് നില്‍ക്കുന്നത്. കോണ്‍ഗ്രസും ഇതുയര്‍ത്താറില്ലെന്ന് പറഞ്ഞു.

നാട് മുന്നോട്ട് പോകാന്‍ പാടില്ല എന്ന കൂര്‍മ്മ ബുദ്ധിയാണ് യുഡിഎഫിനും കോണ്‍ഗ്രസിനും ഉള്ളത്. കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സമീപനത്തെയാണ് കോണ്‍ഗ്രസ് പിന്താങ്ങുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമരത്തില്‍ മന്ത്രിമാരും എംഎല്‍എമാരും പങ്കെടുക്കുന്നുണ്ട്.

രാജ്യത്താകെ നടപ്പാക്കുന്ന കേന്ദ്ര പദ്ധതികള്‍ക്ക് പോലും സംസ്ഥാനം പണം ചിലവഴിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. കേരളത്തിന് അവകാശപ്പെട്ടത് നിഷേധിക്കുകയാണ് ഇതൊരു പിടിച്ചുപറിയാണ് എങ്ങനെയൊക്കെ സാമ്പത്തികമായി കേരളത്തെ ഞെരുക്കാം എന്നതാണ് കേന്ദ്രം നോക്കുന്നത്. ഇവിടെ സര്‍ക്കാരിനെയും എല്‍ഡിഎഫിനെയും ഉന്നം വെച്ചുകൊണ്ടുള്ളതാണ് നടപടി എന്ന് മാത്രം പറയാന്‍ സാധിക്കില്ല.

കേരളത്തെ കേന്ദ്രം ഞെരുക്കുന്നത് കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായി നടക്കുന്നതാണ്. നാടിനെ പുരോഗതിയിലേക്ക് നയിക്കാനുള്ള ആസൂത്രണത്തിന് പകരം നാടിനെ ഏതെല്ലാം വഴിയിലൂടെ തകര്‍ക്കാമെന്ന ആസൂത്രണമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും പറഞ്ഞു.

Ads by Google
Monday 12 Jan 2026 01.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google