Sunday, March 15, 2026 Last Updated 32 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Monday 12 Jan 2026 10.33 AM

ഏറ്റവും നല്ല ദിനം; ഹൃത്വിക്ക് റോഷന് പിറന്നാള്‍ ആശംസകളുമായി സബ ആസാദ്

-saba-azad
photo-www.instagram.com/sabazad/

ബോളിവുഡ് താരം ഹൃത്വിക്ക് റോഷന്റെ ജന്മദിനമായിരുന്നു ശനിയാഴ്ച. നിരവധിപ്പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചെത്തിയത്. നടിയും ഗായികയും ഹൃത്വിക്കിന്റെ കാമുകിയുമായ സബ ആസാദും താരത്തിന് ആശംസകള്‍ അറിയിച്ചെത്തിയിരുന്നു. ഹൃത്വിക്കിനൊപ്പമുളള ചിത്രങ്ങള്‍ക്കൊപ്പം ഹൃദ്യമായ ഒരു കുറിപ്പും പങ്കുവെച്ചായിരുന്നു സബയുടെ ആശംസ.

നിങ്ങളെ സന്തോഷവാനായി കാണുന്നതിനേക്കാള്‍ സന്തോഷം നല്‍കുന്ന മറ്റൊന്ന് ഈ ലോകത്തില്ല എന്നായിരുന്നു സബ കുറിച്ചത്. വര്‍ഷത്തിലെ ഏറ്റവും നല്ല ദിനത്തില്‍ സന്തോഷം, വിശ്രമം, നിങ്ങളുടെ കഴിവുകള്‍ ആവശ്യപ്പെടുന്ന ജോലികള്‍, പുസ്തകങ്ങള്‍, സുഹൃത്തുക്കളും കുടുംബങ്ങള്‍ക്കുമൊത്തുളള സമയം, സമാധാനം എന്നിവ ആശംസിക്കുന്നുവെന്നും സബ കൂട്ടിച്ചേര്‍ത്തു.

2014 ല്‍ സൂസന്‍ ഖാനുമൊത്തുളള വിവാഹ ബന്ധം വേര്‍പെടുത്തി 2022 ലാണ് ഹൃത്വിക്കിന്റെ ജീവിതത്തിലേക്ക് സബ കടന്നുവരുന്നത്. ഹ്രെഹാന്‍, ഹ്രിധാന്‍ എന്നിവര്‍ മക്കളാണ്.

Ads by Google
Monday 12 Jan 2026 10.33 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google