Thursday, March 19, 2026 Last Updated 19 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Monday 12 Jan 2026 08.13 AM

ബാഴ്‌സിലോണ സ്പാനിഷ സൂപ്പര്‍കപ്പില്‍ ജേതാക്കളായി ; എല്‍ക്ലാസ്സിക്കോയില്‍ റയലിനെ തുരത്തി

uploads/news/2026/01/820318/barcelona.jpg

ജിദ്ദ: സ്പാനിഷ സൂപ്പര്‍കപ്പില്‍ നടന്ന എല്‍ക്ലാസ്സിക്കോയില്‍ റയല്‍ മാഡ്രിഡിനെ വീഴ്ത്തി ബാഴ്‌സിലോണ. സൗദി അറേബ്യയിലെ അല്‍ ഇണ്‍മ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു കറ്റാലന്മാരുടെ ജയം. ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയിലെ ഫൈനലില്‍ ബ്രസീലിയന്‍ താരം റഫീഞ്ഞോയുടെ ഇരട്ടഗോളുകളായിരുന്നു മത്സരത്തിന്റെ ഗതി നിര്‍ണ്ണയിച്ചത്.

കളിയുടെ ഇരു പകുതികളിലുമായി റഫീഞ്ഞോ ഗോള്‍ നേടിയപ്പോള്‍ മൂന്നാംഗോള്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌ക്കി സ്വന്തമാക്കി. റയലിന്റെ ഗോളുകള്‍ രണ്ടും വന്നത് വിനീഷ്യസ് ജൂണിയറിന്റെയും ഗോണ്‍സാലോ ഗാര്‍ഷ്യയുടേയും ബൂട്ടുകളില്‍ നിന്നുമായിരുന്നു. നിശ്ചിത സമയത്തിന്റെ അവസാന നിമിഷത്തോളം ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ 36 ാം മിനിറ്റില്‍ ആദ്യം സ്‌കോര്‍ ചെയ്തത് ബാഴ്‌സ ആയിരുന്നു. ഫെര്‍മിന്‍ ലോപ്പസ് നല്‍കിയ പാസില്‍ കൃത്യമായി ഓടിയെത്തിയ റഫീഞ്ഞോയുടെ ഷോട്ട് റയല്‍ കീപ്പറിനെ തോല്‍പ്പിക്കുകയായിരുന്നു.

എന്നാല്‍ ഇതിന് വിനീഷ്യസിലൂടെ റയല്‍ മറുപടി നല്‍കി. ആദ്യപകുതിയിലെ ഇഞ്ചുറി സമയത്ത് വിനീഷ്യസ് ജൂനിയറും ഗോണ്‍സാലോ ഗാര്‍ഷ്യയും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ വിനീഷ്യസിന്റെ ഗോള്‍ വന്നു. തൊട്ടു പിന്നാലെ സൂപ്പര്‍താരം റോബര്‍ട്ടോ ലെവന്‍ഡോസ്‌ക്കി പെഡ്രി നല്‍കിയ പന്തില്‍ സ്‌കോര്‍ ചെയ്തു. തൊട്ടടുത്ത മിനിറ്റില്‍ ഗോണ്‍സാലോ ഗാര്‍ഷ്യ ഗോള്‍ മടക്കുക കൂടി ചെയ്തപ്പോള്‍ കളി കുടുതല്‍ ആവേശകരമായി. എന്നാല്‍ രണ്ടാം പകുതിയില്‍ റഫീഞ്ഞ വീണ്ടും രക്ഷകനായി 73 ാം മിനിറ്റില്‍ സുന്ദരന്‍ ഗോള്‍ വന്നു.

ആദ്യ പകുതി 2-2 സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതിയില്‍ ഇരു ടീമുകളും വിജയത്തിനായി പൊരുതി. പരിക്കില്‍ നിന്ന് മോചിതനായ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ രണ്ടാം പകുതിയില്‍ റയലിനായി കളത്തില്‍ ഇറങ്ങിയെങ്കിലും രക്ഷയുണ്ടായില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഫ്രാങ്കി ഡി യോങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബാഴ്‌സ പത്ത് പേരായി ചുരുങ്ങിയെങ്കിലും, റയലിന്റെ ആക്രമണങ്ങളെ പ്രതിരോധിച്ചുകൊണ്ട് കറ്റാലന്‍ പട കിരീടം ഉറപ്പിച്ചു.

Ads by Google
Monday 12 Jan 2026 08.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google