Thursday, March 19, 2026 Last Updated 15 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 11 Jan 2026 05.13 PM

തെരച്ചിലിനൊടുവിൽ നാല് മാസത്തിനിപ്പുറം കണ്ടെത്തിയത് അപൂർവ്വമായ കോസ്മിക് ഗ്ലാസ്

ഖത്തർ അസ്ട്രോണമിക്കൽ സെന്‍റർ മേധാവി ശൈഖ് സൽമാൻ ബിൻ ജബർ അൽതാനിയാണ് ഇക്കാര്യം അറിയിച്ചത്.
qatar

ഖത്തറിലെ അൽ ഖോർ മേഖലയിൽ നിന്ന് വീണ്ടുമൊരു ഉൽക്കാഭാഗം കൂടി കണ്ടെത്തി. ഖത്തർ അസ്ട്രോണമിക്കൽ സെന്‍റർ മേധാവി ശൈഖ് സൽമാൻ ബിൻ ജബർ അൽതാനിയാണ് ഇക്കാര്യം അറിയിച്ചത്.

2025 സെപ്തംബറിൽ ആദ്യത്തെ ഉൽക്കാഭാഗം കണ്ടെത്തി നാല് മാസത്തിന് ശേഷമാണ് പുതിയ കണ്ടെത്തൽ. പുതിയതായി കണ്ടെത്തിയ ഉൽക്കാഭാഗത്തിന്‍റെ ചിത്രം ശൈഖ് സൽമാൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

'ടെക്റ്റൈറ്റ്' വിഭാഗത്തിൽപ്പെട്ട കോസ്മിക് ഗ്ലാസ് എന്നറിയപ്പെടുന്ന ഉൽക്കാഭാഗമാണിത്. വിശദമായ പരിശോധനകൾക്കും പരീക്ഷണങ്ങൾക്കും ശേഷം ഇത് ഇരുമ്പിന്‍റെ അംശമുള്ള അയൺ മെറ്റിയോറൈറ്റ് ഉൽക്കാശിലയാണെന്ന് സ്ഥിരീകരിച്ചു. ആദ്യത്തെ ഉൽക്കാഭാഗം കണ്ടെത്തിയ പാതയിലൂടെ ഡ്രോണുകൾ ഉപയോഗിച്ചും കാൽനടയായും നടത്തിയ തെരച്ചിലിനൊടുവിലാണ് രണ്ടാമത്തെ ഭാഗം കണ്ടെത്തിയത്. ഏകദേശം 10 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഒരു പാതയിലൂടെയാണ് ഈ ഉൽക്കാശിലകൾ ഭൂമിയിൽ പതിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

Ads by Google
Sunday 11 Jan 2026 05.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google