Thursday, March 19, 2026 Last Updated 17 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 11 Jan 2026 03.42 PM

കുവൈത്തിലെ ജയിൽ കെട്ടിടത്തിൽ തീപിടിത്തം; നിരവധി പേർക്ക് പരിക്ക്

ഇതു സംബന്ധിച്ച് റിപ്പോർട്ട് ഓപ്പറേഷൻസ് റൂമിന് ലഭിച്ചതായും ബന്ധപ്പെട്ട അധികാരികൾ ഉടൻ തന്നെ നടപടിക്രമങ്ങൾ ആരംഭിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
fire, break

കുവൈത്തിലെ സുലൈബിയ പ്രദേശത്തെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്‍റെ കെട്ടിടത്തിൽ തീപിടിത്തം. ഇതു സംബന്ധിച്ച് റിപ്പോർട്ട് ഓപ്പറേഷൻസ് റൂമിന് ലഭിച്ചതായും ബന്ധപ്പെട്ട അധികാരികൾ ഉടൻ തന്നെ നടപടിക്രമങ്ങൾ ആരംഭിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറൽ ഫയർ ഫോഴ്‌സും എമർജൻസി മെഡിക്കൽ സർവീസസിന്‍റെയും ടീമുകളെത്തി തീ നിയന്ത്രിച്ചു.

സംഭവത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കും കെട്ടിടത്തിലെ ശുചീകരണ ജോലികൾക്കായി കരാറെടുത്ത ഒരു സ്വകാര്യ കമ്പനിയിലെ നിരവധി ജീവനക്കാർക്കും പരിക്കേറ്റു.

ഇവരെ ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി. അവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. സാലിബിയ പൊലീസ് സ്റ്റേഷനിൽ (2026/8) നമ്പർ പ്രകാരം തീപിടിത്തത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Ads by Google
Sunday 11 Jan 2026 03.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google