Thursday, March 19, 2026 Last Updated 4 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 11 Jan 2026 02.03 PM

മംഗലംഡാമിൽ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു

uploads/news/2026/01/820208/river-death-image.gif
photo - facebook

തൃശൂർ : മംഗലംഡാമിൽ ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സംഘത്തിലെ 17 കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്‌മൽ(17) ആണ് മരിച്ചത്.

ഇന്ന് കാലത്ത് ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതാണ് തൃശൂർ ഭാഗത്തുനിന്നുള്ള 5 അംഗസംഘം. ഫോട്ടോ എടുക്കാൻ വേണ്ടി പാറക്കെട്ടിൽ കയറിയപ്പോൾ തെന്നിവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് മംഗലം ഡാം പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും കൂടെ നടത്തിയ തിരച്ചിലിൽ പത്തരയോടെ ആണ് മൃതദേഹം പുറത്തെടുത്തത്.

Ads by Google
Sunday 11 Jan 2026 02.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google