Sunday, March 15, 2026 Last Updated 33 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 11 Jan 2026 09.46 AM

' വസ്ത്രം മാറാന്‍ ഹോട്ടലില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ പറ്റില്ലെന്ന് പറഞ്ഞു, പീരിയഡ്‌സ് ആണെന്ന് ഉറക്കെ പറയേണ്ടി വന്നു' ; പാര്‍വതി തിരുവോത്ത്

shares, film

മലയാള സിനിമയില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടിയാണ് പാര്‍വതി തിരുവോത്ത്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പാര്‍വതി സംസാരിക്കാറുണ്ട്. സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വേണമെന്ന് നടി നിരന്തരം വാദിച്ചിരുന്നു. ഇപ്പോഴിതാ തമിഴ് സിനിമയുടെ സെറ്റില്‍ തനിക്ക് നേരിട്ട ഒരു അനുഭവം പങ്കുവയ്ക്കുകയാണ് നടി.

ധനുഷ് നായകനായ മരിയാന്‍ സിനിമയില്‍ പാര്‍വതി ആയിരുന്നു നായിക. ഭാരത് ബാല സംവിധാനം ചെയ്ത് 2013ല്‍ റിലീസ് ചെയ്ത ചിത്രമാണിത്. സിനിമയുടെ ഷൂട്ടിങ്ങിനിടെ റൂമില്‍ പോയി വസ്ത്രം മാറാന്‍ അന്നവര്‍ അനുവദിച്ചില്ലെന്നും തനിക്ക് പീരിയഡ്‌സ് ആണെന്ന് ഉറക്കെ വിളിച്ച് പറയേണ്ടി വന്നുവെന്നും നടി പറഞ്ഞു. അതിനോടെങ്ങനെ പ്രതികരിക്കണമെന്ന് അവര്‍ക്ക് ഒരു ഐഡിയയുമില്ലായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു. ഹൗട്ടര്‍ഫ്‌ളൈക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

'തമിഴില്‍ മരിയാന്‍ എന്ന സിനിമ ചെയ്തു. ഒരു ദിവസത്തെ ഷൂട്ടില്‍ ഞാന്‍ പൂര്‍ണമായും വെള്ളത്തില്‍ നനഞ്ഞ് ഹീറോ റൊമാന്‍സ് ചെയ്യുന്ന സീനാണ്. ഞാന്‍ മാറ്റാന്‍ വസ്ത്രമെടുത്തിരുന്നില്ല. എന്റെ കാര്യങ്ങള്‍ നോക്കാന്‍ ഒപ്പം ആളുകളില്ല. ഒരു ഘട്ടമെത്തിയപ്പോള്‍ ഹോട്ടല്‍ റൂമില്‍ പോയി വസ്ത്രം മാറണമെന്ന് എനിക്ക് പറയേണ്ടി വന്നു. പറ്റില്ലെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഉറക്കെ എനിക്ക് പീരിയഡ്‌സ് ആണ്, എനിക്ക് പോകണം എന്ന് പറഞ്ഞു. അതിനോടെങ്ങനെ പ്രതികരിക്കണമെന്ന് അവര്‍ക്ക് ഒരു ഐഡിയയുമില്ലായിരുന്നു', പാര്‍വതി പറയുന്നു. ആ സിനിമയുടെ സെറ്റിൽ അന്ന് താനടക്കം മൂന്ന് സ്ത്രീകൾ മാത്രമേ ഉണ്ടായിരുന്നവുള്ളൂവെന്നും പാർവതി കൂട്ടിച്ചേർത്തു.

Ads by Google
Sunday 11 Jan 2026 09.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google